JHL

JHL

പ്ലാസ്റ്റിക് നിരോധനം: വിളംബരജാഥ നടത്തി

കാസർകോട്(True News 2 Jan 2020): പ്ലാസ്റ്റിക് നിരോധന അവബോധത്തിന്റെ ഭാഗമായി കാസർകോട് നഗരസഭാപരിധിയിൽ വിളംബരറാലി സംഘടിപ്പിച്ചു. നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനംചെയ്തു. വിളംബരറാലി കളക്ടർ ഡോ. ഡി.സജിത് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്.
ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുബ്രഹ്മണ്യൻ പ്രതിജ്ഞ ചൊല്ലി. റാലിയോടനുബന്ധിച്ച് കാസർകോട് ഗവ. കോളേജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
നഗരസഭാ സെക്രട്ടറി എസ്.ബിജു, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ സെമീന മുജീബ്, നൈമുന്നിസ, അഡ്വ. വി.എം.മുനീർ, മിസിരിയ ഹമീദ്, ഫർസാന ശിഹാബുദ്ദീൻ, കൗൺസിലർമാരായ മുഹമ്മദ് ഹാരിസ് ബന്നു, ഹമീദ് ബെദിര, ഉമ തുടങ്ങിയവർ പങ്കെടുത്തു.

No comments