JHL

JHL

ഗൾഫിലിരിക്കെ പൗരത്വനിയമത്തിനെതിരെയുള്ളതും മോദിയെയും അമിത്ഷായെയും അപകീർത്തിപ്പെടുതുന്നതുമായ പോസ്റ്റുകൾ നവമാധ്യമങ്ങളിലൂടെ പ്രചാരിപ്പിച്ചെന്ന പരാതിയിൽ പെറുവായ് സ്വദേശി അറസ്റ്റിൽ


മംഗളൂരു(True News, January 7 2020) : മോദിക്കും അമിത്ഷാക്കുമെതിരെ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിച്ച ഗൾഫുകാരൻ അറസ്റ്റിൽ. പൗരത്വ നിയമത്തിനും ജനസംഖ്യ റെജിസ്റ്ററിനുമെതിരെ വാട്സാപ്പിലൂടെ പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണത്രെ പെർളക്കടുത്ത്   പെറുവായിലെ  യുവാവും  ഗൾഫിൽ ജോലിചെയ്യുന്നയാളുമായ അൻവറിനെ ബണ്ട്വാൾ പോലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബറിൽ  ഇയാൾ ഗൾഫിലായിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ എൻ ആർ സി , സി എ എ നിയമങ്ങളെഎതിർക്കാൻ  ആഹ്വാനം ചെയ്ത് പോസ്റ്റിട്ട ഇദ്ദേഹം കേന്ദ്ര ഗവർമെന്റ് നിയമം നടപ്പിലാക്കിയാൽ മോദിയെയും അമിത്ഷായെയും ബാക്കിവെക്കില്ലെന്ന്  സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയിട്ടും ഇയാൾ നിയമങ്ങൾക്കെതിരെയുള്ള പ്രചാരണം തുടരുകയും ചെയ്തു. വാമഞ്ചൂരിലെ ആർ ആർ എസ് പ്രവർത്തകരായ യുവാക്കൾക്കും ഇയാൾ ഈ സന്ദേശം അയക്കുകയും പൗരത്വ നിയമത്തെ എതിർക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് യതീഷ് എന്നയാൾ അൻവറിനെതിരെ ബണ്ട്വാൾ പോലീസിൽ  നൽകിയത്.

പൗരത്വ നിയമങ്ങൾ മുസ്ലിങ്ങളെ പ്രതികൂലമായി ബാധിച്ചാൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും കൊന്നുകളയുമെന്ന് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ  ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മത സ്പർദ്ധ ഉണ്ടാക്കുന്ന തലത്തിൽ പ്രചാരണം നടത്തിയത്തിനും വധ ഭീഷണി നടത്തിയതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  ബണ്ട്വാൾ സർക്കിൾ ഇൻസ്‌പെക്ടർ നാഗരാജ് എസ് ഐ വിനോദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.  

No comments