JHL

JHL

പണിമുടക്ക് ജില്ലയിൽ പൂർണം; സമാധാനപരം

കാസർകോട്(True News 9 January 2020): കേന്ദ്ര നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി നടത്തിയ ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. വിദ്യാലയങ്ങൾ ഉൾപ്പെടെ സർക്കാർ–അർധ സർക്കാർ ഓഫിസുകൾ അടഞ്ഞുകിടന്നു. ഏതാനും ഇരുചക്ര –സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. ബാങ്കുകളും വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. ചില ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്നത്.
പുതിയ ബസ് സ്റ്റാൻഡിനടുത്ത് വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു.
പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. കെ.ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. വിവിധ യൂണിയൻ നേതാക്കളായ ടി.കെ.രാജൻ, സി.എച്ച്.കുഞ്ഞമ്പു, ടി. കൃഷ്ണൻ, കെ.പി.മുഹമ്മദ് അഷ്റഫ്, കരിവള്ളൂർ വിജയൻ മുഹമ്മദ് ഹനീഫ, ടോണി, ടി. ജാനകി, നാഷനൽ അബ്ദുല്ല, മുഹമ്മദ് ഹാഷിം, കെ.വി.പത്‌മേഷ്, മുത്തലിബ് പാറക്കെട്ട, സുബൈർ പടുപ്പ്, സി.എം.എ.ജലീൽ, ഹനീഫ് കടപ്പുറം, കെ.രാജൻ, ലത്തീഫ് എന്നിവർ നേതൃത്വം നൽകി.  ഉദുമ കേന്ദ്രീകരിച്ചു പ്രകടനവും പാലക്കുന്ന്‌ ടൗണിൽ കൂട്ടായ്‌മയും സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. കെ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം മധു മുതിയക്കാൽ, ടി.വി.കൃഷ്‌ണൻ, വി.ആർ.ഗംഗാധരൻ, കെ.രത്‌നാകരൻ, ബി.കൈരളി, മുഹമ്മദ്‌ കോടി എന്നിവർ പ്രസംഗിച്ചു. പനയാൽ പെരിയാട്ടടുക്കത്ത്‌ സിഐടിയു ജില്ലാ സെക്രട്ടറി പി.മണിമോഹൻ ഉദ്‌ഘാടനം ചെയ്‌തു. ഇല്ല്യാസ്‌ അധ്യക്ഷത വഹിച്ചു. ചട്ടഞ്ചാലിൽ ഐഎൻടിയുസി ജില്ലാ സെക്രട്ടറി തോമസ്‌ സെബാസ്‌റ്റ്യൻ ഉദ്‌ഘാടനം ചെയ്‌തു. കെ.കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.

No comments