JHL

JHL

നിർഭയ കേസ്​ പ്രതികളെ ശനിയാഴ്ച തൂക്കിലേറ്റില്ല; മരണവാറണ്ട്​ സ്​റ്റേ ചെയ്​തു

ന്യൂഡൽഹി(True News 31 January 2020): നിർഭയ കേസ്​ പ്രതികളുടെ മരണവാറണ്ട്​ ഡൽഹി കോടതി സ്​റ്റേ ചെയ്​തു. പട്യാല ഹൗസ്​ കോടതിയുടേതാണ്​ നടപടി. ഇതോടെ നിർഭയ കേസ്​ പ്രതികളെ ശനിയാഴ്ച  തൂക്കിലേറ്റില്ലെന്ന്​ ഉറപ്പായി. കേസിലെ ​പ്രതിയായ വിനയ്​ശർമ്മയുടെ ദയാഹരജി രാഷ്​ട്രപതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ്​ മരണവാറണ്ട്​ റദ്ദാക്കിയത്​. സെഷൻസ്​ ജഡ്​ജ്​ ധർമേന്ദ്രർ റാണയുടേതാണ്​ നടപടി. തൂക്കിലേറ്റുന്നതിനുള്ള പുതിയ തീയതി കോടതി പ്രഖ്യാപിച്ചിട്ടില്ല.​
കേസിൽ ഇനി രണ്ട്​ പ്രതികളാണ്​ രാഷ്​ട്രപതിക്ക്​ മുമ്പാകെ ദയാഹരജി നൽകാനുള്ളത്​. അക്ഷയ്​ സിങ്​, പവൻ കുമാർ എന്നിവർക്കാണ്​ ദയാഹരജി നൽകാൻ സാധിക്കുക.  കേസിലെ മറ്റൊരു പ്രതിയായ പവൻഗുപ്​തക്ക്​ സുപ്രീംകോടതി മുമ്പാകെ തിരുത്തൽ ഹരജിയും നൽകാം. പ്രതികൾ ഹരജികളുമായി മുന്നോട്ട്​ പോയാൽ ഈ നിയമനടപടികൾ പൂർത്തിയായതിന്​ ശേഷമാവും വധശിക്ഷ നടപ്പാക്കുക. 
കേസിലെ പ്രതിയായ മുകേഷ്​ സിങ്​ നൽകിയ ദയാഹരജി ജനുവരി 17ന്​ രാഷ്​ട്രപതി തള്ളിയിരുന്നു. രാഷ്​ട്രപതിയുടെ തീരുമാനത്തിനെതിരെ മുകേഷ്​ സിങ്​ നൽകിയ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. നേരത്തെ ജനുവരി 22നാണ്​​ നിർഭയ കേസ്​ പ്രതികളെ തൂക്കിലേറ്റാൻ നിശ്​ചയിച്ചിരുന്നതെങ്കിലും പ്രതികൾ ഹരജികളുമായി കോടതിയിലെത്തിയതോടെ മാറ്റുകയായിരുന്നു.

No comments