JHL

JHL

കുമ്പളയിൽ വർഗീയ സംഘര്‍ഷമുണ്ടാകാനുള്ള ആർഎസ്എസിന്റെ ശ്രമം ജനം തിരിച്ചറിയണം; എസ്ഡിപിഐ

കുമ്പള (True News 28 January 2020):  ബംബ്രാണയിൽ ആർ എസ് എസ് അക്രമത്തിനിരയായ മദ്രസ വിദ്യാർത്ഥികളെ എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു. കുമ്പളയിൽ വർഗീയ സംഘര്‍ഷമുണ്ടാകാനുള്ള ആർഎസ്എസിന്റെ ശ്രമം ജനം തിരിച്ചറിയണം എന്നും കുട്ടികളെ പോലും ആക്രമിക്കുന്ന ആർഎസ്എസിന്റെ ഉത്തരേന്ത്യൻ മോഡൽ കുമ്പളയിൽ നടപ്പാക്കാനുള്ള തയ്യാറെടുപ്പാണ് ആർഎസ്എസ് എടുക്കുന്നതെങ്കിൽ കുതുബുദ്ധീൻ അന്സാരിമാരിമാരുടെ കാലം അല്ല ഇതെന്നും  ഓര്‍ക്കണം  ഇന്ന് കുമ്പളയുടെ മണ്ണിൽ ആർഎസ്എസ് കാട്ടാളന്മാരെ കൈക്ക് പിടിക്കാൻ ഒരുകൂട്ടം ജന്മം കൊണ്ടിട്ടുണ്ടെന്നത് ആർഎസ്എസ് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ സർഫ്രാസ് ആർഎസ്എസ് അക്രമം കുമ്പളയുടെ മണ്ണിൽ വെച്ച് പൊറുപ്പിക്കില്ല എന്നും വിദ്യാർത്ഥികൾക് എല്ലാവിധ നിയമ സഹായവും ചെയ്യാൻ എസ്ഡിപിഐ മുന്നിൽ ഉണ്ടാകുമെന്ന് സെക്രെട്ടറി നൗഷാദും പറഞ്ഞു

No comments