JHL

JHL

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച്‌ യക്ഷഗാന കലാകാരന്‍ മരിച്ചു

ഉപ്പള(True News 4 January 2020): ബൈക്കും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ധര്‍മ്മത്തടുക്ക സ്വദേശിയും യക്ഷഗാന കലാകാരനുമായ യുവാവ്‌ മരിച്ചു. ധര്‍മ്മത്തടുക്ക, കുപൈ സ്വദേശിയും ഇപ്പോള്‍ തൊക്കോട്‌, കുംപളയില്‍ താമസക്കാരനുമായ സുകുമാര(36)നാണ്‌ മരിച്ചത്‌. ഇയാള്‍ ഓടിച്ചിരുന്ന ബുള്ളറ്റും എതിരെ വരികയായിരുന്ന ടെമ്പോയും ബണ്ട്വാള്‍, പൊളാരിയിലാണ്‌ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്‌. കുംപെ സ്വദേശിയായ സുകുമാരനും കുടുംബവും പത്തുവര്‍ഷം മുമ്പാണ്‌ കുംപളയിലേയ്‌ക്ക്‌ താമസം മാറിയത്‌. മംഗ്‌ളൂരുവിലെ സ്വകാര്യ കമ്പനിയില്‍ മാനേജരായി ജോലി ചെയ്‌തു വന്നിരുന്ന ഇയാള്‍ അറിയപ്പെടുന്ന യക്ഷഗാന കലാകാരന്‍ കൂടിയായിരുന്നു. കമ്പോണ്ടര്‍ കൃഷ്‌ണഭട്ട്‌-ലക്ഷ്‌മി ദമ്പതികളുടെ മകനാണ്‌. ഭാര്യ: ശ്രുതി. മക്കള്‍: സുധീഷ, സുനീതി. സഹോദരങ്ങള്‍: ജാഹ്‌നവി, പത്മിനി.

No comments