JHL

JHL

പൗരത്വ നിയമത്തിനെതിരെ എൽഡിഎഫ് മനുഷ്യ ശൃംഖല ഇന്ന്;കെഎസ്‌ടിപി റോഡിലൂടെ കാഞ്ഞങ്ങാട്‌ നഗരം വഴി ദേശീയപാതയിലൂടെ കളിയിക്കാവിള വരെ മനുഷ്യശൃംഘല തീർക്കും

കാസർകോട്‌(True News 26 January 2020): പൗരത്വഭേദഗതി നിയമത്തിനെതിരെ  റിപ്പബ്ലിക്‌ ദിനമായ ഞായറാഴ്‌ച മനുഷ്യമതിൽ ഉയരും. എൽഡിഎഫ്‌ നേതൃത്വത്തിൽ കേരളത്തിന്റെ വടക്ക്‌ മുതൽ തെക്ക്‌വരെ നടത്തുന്ന മനുഷ്യമഹാശൃംഖല  ജില്ലയിൽ മനുഷ്യമതിലായി മാറും. കേന്ദ്ര സർക്കാരിന്റെ ഭ്രാന്തൻ നയങ്ങളിൽ പ്രതിഷേധമുള്ള ജനാധിപത്യ മതേതര വിശ്വാസികൾ  രാഷ്‌ട്രീയ –-കക്ഷി ഭേദമെന്യേ ശൃംഖലയിൽ കൈകോർക്കും.  കലാകാരന്മാരും സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും.
കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽനിന്ന്‌ തുടങ്ങുന്ന ശൃംഖലയുടെ ആദ്യകണ്ണി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം  എസ്‌ രാമചന്ദ്രൻ പിള്ളയായിരിക്കും. മന്ത്രി ഇ ചന്ദ്രശേഖരൻ, സിപിഐ എംകേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, എൽഡിഎഫ്‌ കൺവീനർ കെ പി സതീഷ്‌ ചന്ദ്രൻ, സിപിഐ  ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പ്‌, സി എച്ച്‌ കുഞ്ഞമ്പു തുടങ്ങിയ നേതാക്കൾ കാസർകോട്‌ കണ്ണികളാവും. കാലിക്കടവ്‌ വരെയുള്ള 45 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ ജില്ലയിൽ മനുഷ്യശൃംഖല . കാലിക്കടവിൽ എം രാജഗോപാലൻ എംഎൽഎയായിരിക്കും  ജില്ലയിലെ അവസാനകണ്ണി. 
കെഎസ്‌ടിപി റോഡിലൂടെ കാഞ്ഞങ്ങാട്‌ നഗരം വഴി  ദേശീയപാതയിലൂടെ തീർക്കുന്ന ശൃംഖല ജനപങ്കാളിത്തത്താൽ ചരിത്ര സംഭവമാകും.  നാടിന്റെ നാനാ ഭാഗത്ത്‌ നിന്നുമുള്ളവർ  പകൽ മൂന്നിന്‌  നിശ്ചിത സ്ഥലത്ത്‌  സംഗമിക്കും.  മൂന്നരയോടെ അണിനിരക്കാനാരംഭിക്കും.  നാലിന്‌ ശൃംഖല തീർക്കും. ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞയെടുക്കും. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊതുയോഗങ്ങൾ ഉണ്ടായിരിക്കും.  എൽഡിഎഫ്‌ നേതാക്കളും സാമൂഹ്യ–- സാംസ്‌കാരികരംഗത്തെ പ്രമുഖരും സംസാരിക്കും.

No comments