JHL

JHL

ഈ ദേശീയ പണിമുടക്ക് രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടി :സണ്ണി അമ്പാട്ട്

കാസർഗോഡ്(True News 8 January 2020) : സാധാരണ പണിമുടക്ക് നടത്താറുള്ളത് അവകാശങ്ങൾ നേടിയെടുക്കാനായിരുന്നെങ്കിൽ ഈ പണിമുടക്ക് നിലനിൽക്കാനുള്ള അവകാശത്തിന് വേണ്ടിയാണെന്ന് എ.ഐ.സി.സി.ടി.യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സണ്ണി അമ്പാട്ട് പറഞ്ഞു. ദേശിയ പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയൻ  കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നടന്ന  ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണയും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷാവർഷങ്ങളിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്ക് വേണ്ടിയാണ് നമുക്ക് പണിമുടക്ക് നടത്തേണ്ടി വന്നതെങ്കിൽ, ഇന്നത്, രാജ്യത്തെ തൊഴിലാളികൾക്ക് , ജനങ്ങൾക്ക്, ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശപ്പോരാട്ടങ്ങൾക്കു വേണ്ടിയുള്ളതായിരിക്കുകയാണെന്നും നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷമുള്ള തൊഴിലാളി പ്രക്ഷോപത്തിനൊന്നും   ഭരണകൂടം ചെവി കൊടുക്കുന്നില്ല എന്ന് മാത്രമല്ല, സമരങ്ങളെയൊക്കെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  യൂണിയൻ  കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ   ഹമീദ് കക്കണ്ടം അധ്യക്ഷത വഹിച്ചു. കേരള സ്പിന്നിംഗ് മിൽ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർമുഖ്യപ്രഭാഷണം നിർവഹിച്ചു. കേരള കർഷക തൊഴിലാളി യൂണിയൻ  സംസ്ഥാന പ്രസിഡന്റ് സി.എച്ച് മുത്തലിബ്,
വെൽഫെയർ പാർട്ടി ജില്ലാ ജെനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് രാമകൃഷ്ണൻ കുമ്പള, ബിൽഡിംഗ് ആന്റ് കൺസ്റ്റ്രക്ഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എം‌. ഷഫീഖ്, തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സാഹിദ ഇല്യാസ്,ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽഖാദർ ചട്ടഞ്ചാൽ,    അസെറ്റ് ജില്ലാ സെക്രട്ടറി ഇസ്മായിൽ മാസ്റ്റർ, കെ.എസ്‌.ഇ.എം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാബിർ,  കെ.എസ്‌.ടി. എം ജില്ലാ കമ്മിറ്റി അംഗം സുൽഫത്ത് ടീച്ചർ, വെൽഫെയർ പാർട്ടി ജില്ലാ സെക്രെട്ടറി പി.കെ. അബ്ദുല്ല  എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. അസെറ്റ് ജില്ലാ പ്രസിഡന്റ് പി.എസ്‌ അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ സ്വാഗതവും എഫ്.ഐ.ടി.യു ജില്ലാ സെക്രെട്ടറി എ .ജി.. ജമാൽ നന്ദിയും പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കാസറഗോഡ് ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് സിറാജുദ്ദീൻ മുജാഹിദ്,  എൻ.എം. റിയാസ് , അബ്ദുല്ലത്തീഫ് കുമ്പള , ഫൗസിയ സിദ്ദീഖ്, പി.എം.കെ.നൗഷാദ്, ശാന്ത പടന്ന, സൈനബ മോൾ, സഹീറ അബ്ദുല്ലത്തീഫ് എന്നിവർ നേതൃത്വം നൽകി .
ഫോട്ടോ : പണിമുടക്ക് ദിനത്തിൽ കാസറഗോഡ് ഹെഡ് പോസ്റ്റോഫീസിലേക്ക് ട്രേഡ് യൂണിയൻ കോർഡിനേഷൻ കമ്മിറ്റി നടത്തിയ മാർച്ച് എ.ഐ.സി.സി.ടി.യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സണ്ണി അമ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു

No comments