JHL

JHL

വർഗീയ സംഘർഷം ലക്ഷ്യമിട്ട് ബംബ്രാണയിലെ ദർസ് വിദ്യാർത്ഥികളെ ഇരുളിൻ മറവിൽ ആക്രമിച്ച ആർ എസ് എസ് പ്രവർത്തകർക്കെതിരെ 153 എ പ്രകാരം കേസെടുക്കണം ; മുസ്ലിം ലീഗ്

കുമ്പള(True News 28 January 2020): വർഗീയ സംഘർഷം ലക്ഷ്യമിട്ട് ബംബ്രാണയിലെ ദർസ് വിദ്യാർത്ഥികളെ ഇരുളിൻ മറവിൽ ആക്രമിച്ച  ആർ എസ് എസ് പ്രവർത്തകർക്കെതിരെ  153 എ പ്രകാരം കേസെടുക്കണമെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷമുണ്ടാക്കലാണ് അക്രമികളുടെ ലക്ഷ്യം. നാട്ടുകാർ പ്രതികളെ കയ്യോടെ പിടിച്ച് എൽപിച്ചിട്ടും ആയുധങ്ങളടങ്ങിയ വാഹനം കണ്ടെത്തിയിട്ടും നിസ്സാര വകുപ്പ് ചുമത്തി പ്രതികളെ രക്ഷപ്പെടുത്താനുള്ള പോലീസ്  ശ്രമം പ്രതിഷേധാർഹമാണ്.
പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് മുസ് ലിം ലീഗ് നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകി. പ്രസിഡണ്ട് അഡ്വ.സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു. വി.പി അബ്ദുൽ കാദർ, എം അബ്ബാസ്, എ കെ ആരിഫ്, ടി എം ഷുഹൈബ്, ബി എൻ മുഹമ്മദലി, ഇബ്രാഹിം ബത്തേരി ,എം പി മുഹമ്മദ്, കെ വി യൂസഫ്, അഹ്മദ് കുഞ്ഞി ഗുദ്ർ, യൂസഫ് ഉളുവാർ, അസീസ് കളത്തൂർ, ഇർശാദ് മൊഗ്രാൽ,  എം.പി കാലിദ്, യൂനുസ് മൊഗ്രാൽ , നിയാസ് മൊഗ്രാൽ, സിദ്ധീഖ് ദണ്ഡ ഗോളി, ബി എ റഹ്മാൻ, അബ്ദുൽ റഹ്മാൻ ബത്തേരി , ബി ടി മൊയ്തു സംസാരിച്ചു.

No comments