JHL

JHL

പെർളയിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു യുവാക്കൾ തൂങ്ങി മരിച്ചു


പെർള (True News, Jan5,2020): വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു യുവാക്കൾ തൂങ്ങി മരിച്ചു. മണിയമ്പാറ നെക്രപദവിലെ സേനുനായിക് (32) പന്പത്തടുക്കയിലെ ബാലകൃഷ്ണ നായക്(30) എന്നിവരാണ് തൂങ്ങി മരിച്ചത്. രാമനായകിന്റെ മകനാണ് സേനുനായിക്    ശനിയാഴ്ച  വൈകുന്നേരമാണ് സേനുനായികിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.വീട്ടിനു പുറത്തു വെള്ളമെടുക്കാൻ പോയ 'അമ്മ സരസ്വതിയാണ് സോനുവിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഇവർ ബഹളം കൂട്ടി അയൽക്കാരെ വിളിക്കുകയും സെനുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മറ്റൊരു സംഭവത്തിൽ ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടപ്പുമുറിയിൽ കിടന്നുറങ്ങിയ ബാലകൃഷ്ണ നായകിനെ വീടിനടുത്തുള്ള വിറകുപുരയിൽ  ഞായറാഴ്‌ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.ഞായറാഴ്ച രാവിലെ ഇയാളെ കാണാത്തതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കയറിട്ടു തൂങ്ങിയ നിലയിൽ കാണപ്പെട്ടതെ. അച്ഛൻ രാമ നായക്, 'അമ്മ ജയാ. സഹോദരി സുനന്ദ.ജീവനൊടുക്കിയ രണ്ടുപേരും കൂലിത്തൊഴിലാളികളാണ് 
ബദിയടുക്ക പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കാസറഗോഡ് ജനറൽ ആശുപത്രിയിലേക്കു മാറ്റി.

No comments