JHL

JHL

കുമ്പള സഹകരണ ആശുപത്രി കെട്ടിടോദ്ഘാടനം 28 ന് മുഖ്യമന്ത്രി നിർവഹിക്കും

കുമ്പള (True News 21 January 2020):  കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പണികഴിപ്പിച്ച് കുമ്പള സഹകരണ ആശുപത്രി കെട്ടിടം ജനുവരി 28 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും.
രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, മുൻ് എം.പി. പി കരുണാകരൻ, എം എൽ എ മാരായ എം സി കമറുദ്ദീൻ, എൻ എ നെല്ലിക്കുന്ന്,   കെ കുഞ്ഞിരാമൻ,എം രാജഗോപാലൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, കലക്ടർ ഡോ.ഡി സജിത്ത് ബാബുഎന്നിവർ പങ്കെടുക്കും.

No comments