JHL

JHL

ഉള്ളാൾ നേത്രാവതിയിൽ ബോട്ടപകടം; മഞ്ചേശ്വരം സ്വദേശിനിയായ ഡിഗ്രി വിദ്യാർത്ഥിനി മുങ്ങി മരിച്ചു;അഞ്ചുപേരെ രക്ഷപ്പെടുത്തി;


മംഗളൂരു(True News, Jan0,2020): തൊക്കോട്ട് നേത്രാവതി പുഴയിൽ വിദ്യാർത്ഥിനികൾ ഉല്ലാസ  നടത്തുകയായിരുന്ന  ബോട്ട് അപകടത്തിൽ പെട്ട്  വിദ്യാർത്ഥിനി മരിച്ചു. മഞ്ചേശ്വരം സ്വദേശിനിയും മംഗളൂരു മിലാഗ്രെസ്‌ ഡിഗ്രി കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയുമായ റെനിറ്റാ (20) യാണ്  .ഞായറാഴ്ച സന്ധ്യയോടെയാണ് അപകടം.  ബോട്ടിലുണ്ടായിരുന്ന മറ്റു അഞ്ചുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
  തൊക്കോട്ട് ചർച്ചിലെ ഉത്സവപരിപാടിയിലെ പങ്കെടുക്കുന്നതിനായി ശനിയാഴ്ച റെനീറ്റയും നാല് നാല് സഹപാഠികളും മറ്റൊരു സഹപാഠിയായ ഉള്ളാൾ ഹോളിയ ഹോയ്‌കയിലെ ജോർജ്ജിന്റെ വീട്ടിൽ വരികയായിരുന്നു. ഞായറാഴ്ച വൈകിട്ട് ജോർജ് തന്റെ മകളെയും കൂട്ടുകാരികേളേയും കൂട്ടി നേത്രാവതിയിൽ ബോട്ടുയാത്ര നടത്താനെത്തി.ഇവർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. ബഹളം കേട്ട് ഉടൻ തന്നെ പരിസരവാസികൾ എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.  മൂന്നുപേരെ  തന്നെ പരുക്കുകളില്ലാതെ  രക്ഷപ്പെടുത്താനായി. മറ്റു മൂന്നു പേർ മുങ്ങിപ്പോയെങ്കിലും നാട്ടുകാർക്ക് ഇവരെ ജീവനോടെ കരക്കെത്തിക്കാൻ കഴിഞ്ഞു. ഉടൻ തന്നെ മൂന്നുപേരെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരണപ്പെടുകയായിരുന്നു. മറ്റു രണ്ടുപേർ ഗുരുതഹാരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ഉള്ളാൾ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.സമീപവാസികളുടെ സമയോചിതവും ധീരമായതുമായ രക്ഷാപ്രവർത്തനമാണ് മറ്റുള്ളവരുടെ ജീവൻ രക്ഷപ്പെടുത്താൻ സഹായിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

No comments