JHL

JHL

രണ്ടു ലക്ഷത്തിലധികം പേർ ഒത്തുകൂടി മംഗളൂരുവിൽ മുസ്ലിം സെൻട്രൽ കമ്മിറ്റിയുടെ പൗരത്വനിയമ വിരുദ്ധ സമ്മേളനം; അച്ചടക്കം കൊണ്ട് ശ്രദ്ധേയമായ സമ്മേളനത്തിൽ പ്രമുഖരുടെ പ്രഭാഷണങ്ങൾ


മംഗളൂരു(True News, Jn 16,2020) : മംഗളൂരു അടയാറിൽ മുസ്ലിം സെൻട്രൽ കമ്മിറ്റി നടത്തിയ പൗരത്വ വിരുദ്ധ സമ്മേളനത്തിന് എത്തിയത് രണ്ടു ലക്ഷത്തോളം ആളുകൾ. ദക്ഷിണ കന്നഡ ഉഡുപ്പി ജില്ലകളിൽ നിന്നാണ് ഇത്രയും ആളുകൾ ഒഴുകിയെത്തിയത്.  പോലീസ് വെടിവെപ്പിൽ രക്തസാക്ഷികളായ നൗഷീനിന്റെയും  ജലീലിന്റെയും പേരിലാണ് സമ്മേളന നഗരി ഒരുക്കിയിരുന്നത്.  കഴിഞ്ഞ മാസം മംഗളൂരു നെഹ്‌റു മൈതാനത്തു നടത്താൻ നിശ്ചയിച്ച പരിപാടികൾക്ക് അധികാരികൾ അനുമതി നിഷേധിക്കുകയായിരുന്നു. പോലീസ് അധികാരികളുടെ ശത്രുതാപരമായ നിലപാടുകൾമൂലം  അനാവശ്യമായി പോലീസ് ആക്ടുകൾ നടപ്പിലാക്കി പ്രതിഷേധ പ്രകടനം തടസ്സപ്പെടുത്താൻ മംഗളൂരു പോലീസ് കമീഷണർ നേരിട്ട് ഇടപെട്ടു അനുമതി നിഷേധിക്കുകയായിരുന്നു. മംഗളൂരുവിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ജനപങ്കാളിത്തമുള്ള സമ്മേളനമാക്കി മാറ്റിയാണ് സംഘാടകർ പോലീസ് അധികാരികൾക്ക് മറുപടി നൽകിയത്. വ്യക്തമായ ആസൂത്രണവും അണികളുടെ  അച്ചടക്കവും കൊണ്ട് ശ്രദ്ധേയമായി സമ്മേളനം. 
വിവിധ സ്ഥലങ്ങളിൽ നിന്നും റാലിയായാണ് പ്രവർത്തകർ സമ്മേളന സ്ഥലത്തെത്തിയത്. ഉഡുപ്പി ഖാസി ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു. ദക്ഷിണ കന്നഡ ഖാസി ത്വക്ക അഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു.

മനുഷ്യാവകാശ പ്രവർത്തകൻ ശിവ് സുന്ദർ , എം എൽ എ യു ടി ഖാദർ, മുൻ   മൊയ്‌ദീൻ ബാവ , അഡ്വക്കറ്റ് സുധീർ കുമാർ മാറോളി, മുസ്ലിം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ എസ്   മസൂദ്,ഉള്ളാൾ ഖാസി ഫസൽ കോയമ്മ തങ്ങൾ,ദക്ഷിണ കന്നഡ വഖ്ഫ് ബോർഡ് പ്രസിഡന്റ് മോനു കാണചൂർ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു


No comments