JHL

JHL

കുമ്പള അനന്തപുരത്തെ പൂട്ടിയിട്ട വീട്‌ കുത്തി തുറന്ന്‌ കവര്‍ച്ച; പ്രതി അറസ്റ്റില്‍

കുമ്പള(True News 29 January 2020): വീട്‌ കുത്തിത്തുറന്ന്‌ മുന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണം കവര്‍ന്നകേസില്‍ പ്രതി അറസ്റ്റില്‍.
പൊയ്‌നാച്ചി ചെറുകര കോളനിയിലെ എ.കെ.ഉമ്മറി(32)നെയാണ്‌ കുമ്പള പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
2019 ഡിസംബറില്‍ കുമ്പള അനന്തപുരത്തെ ടി.വി ഗംഗാധരന്റെ വീട്ടില്‍ നിന്നാണ്‌ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്‌.
കവര്‍ച്ച നടക്കുമ്പോള്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. പൂട്ടിയിട്ട വീട്‌ കുത്തി തുറന്നാണ്‌ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്‌.
കുമ്പള സി.ഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌.ഐമാരായ വിനോദ്‌, നാരായണന്‍ നായര്‍, പി.കെ.ബാലകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. ഈ കേസിന്‌ പുറമെ ബദിയഡുക്ക, മേല്‍പറമ്പ്‌ എന്നിവിടങ്ങളിലെ കവര്‍ച്ചാ കേസുകളിലും ഉമ്മര്‍ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു

No comments