JHL

JHL

മുസ്ലിം ലീഗ് ദേശ് രക്ഷാ മാർച്ച് 12 നു കുമ്പളയിൽ സമാപിക്കും; ഒരുക്കങ്ങൾ തകൃതി;പഞ്ചായത്ത് മണ്ഡലം കൺവൻഷനുകൾ പൂർത്തിയായി

ഉപ്പള(True News,Jan8,2020): മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 11, 12 തീയതികളിലായി നീലേശ്വരത്ത് നിന്നും ആരംഭിച്ച് കുമ്പളയിൽ സമാപിക്കുന്ന ദേശ് രക്ഷാ മാർച്ച് വിജയിപ്പിക്കുന്നതിനായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ വൻ ഒരുക്കങ്ങൾ നടന്ന് വരുന്നു മണ്ഡലം നേതൃ യോഗ തീരുമാന പ്രകാരം എട്ട് പഞ്ചായത്തുകളിലും യോഗങ്ങൾ വിളിച്ച് ചേർത്തു മണ്ഡലം തല കൺവൻഷൻ ഉപ്പള സി എച്ച് സൗധത്തിൽ പ്രസിഡണ്ട് ടി എ മൂസയുടെ അധ്യക്ഷതയിൽ എം സി ഖമറുദ്ധീൻ എം എൽ എ ഉത്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു ജില്ല സെക്രട്ടറി അസീസ് മരിക്കെ, അബ്ബാസ് ഓണന്ത, എ കെ എം അഷ്റഫ് ,എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി ഹാജി, അഡ്വ: സക്കീർ അഹ്മദ്, അശ്റഫ് കൊടിയമ്മ, അബ്ദുല്ല മാളിക, ഉമ്മർ രാജാവ്, റഹ്മതുള്ള സാഹിബ്, അബ്ദുൽ കാദർ തൂമിനാട്, ഉമ്മറബ്ബ ആനക്കല്ല്,ബൽഗാം മുഹമ്മദ് കുഞ്ഞി, വാഹിദ് കുടൽ, അന്തുഞ്ഞി ഹാജി സിറന്തടക്ക, സെഡ് എ കയ്യാർ, അബൂബക്കർ പെരുദന, യൂസുഫ് ഉളുവാർ, പി ബി അബൂബക്കർ ,ശാഹുൽ ഹമീദ് ബന്തിയോട്, അബ്ദുൽ റഹ്മാൻ ബന്തിയോട്. സയ്യിദ് ഹാദി തങ്ങൾ സംസാരിച്ചു

No comments