JHL

JHL

"ബംബ്രാണയിലെ സംഘ് പരിവാർ അക്രമണം‌; പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കരുത്" വെൽഫെയർ പാർട്ടി


കുമ്പള(True News 28 January 2020): ബംബ്രാണയിൽ തിങ്കളാഴ്ച രാത്രി ഇരുട്ടിന്റെ മറവിൽ ദർസ് വിദ്യാർത്ഥികളായ ബാലന്മാരെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘ് പരിവാർ ഗുണ്ടകൾക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്ത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. ഉത്തരേന്ത്യൻ മോഡൽ അടിച്ച് കൊല്ലൽ കേരളത്തിൽ നടപ്പിലാക്കാതിരിക്കാൻ പോലീസ് മുൻ കരുതൽ എട്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.  പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുനാസ്, സൈദ് എന്നീ കുട്ടികളെ സന്ദർശിച്ച ശേഷം വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള, വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത്  പ്രസിഡന്റ് ഇസ്മായീൽ മൂസ എന്നിവർ ആവശ്യപ്പെട്ടു.

No comments