JHL

JHL

ഇടനീരിൽ എസ്ഡിപിഐ, ലീഗ് പ്രവർത്തകരെ അക്രമിച്ചത് ലീഗ് ക്രിമിനൽ സംഘം: എസ്ഡിപിഐ

ചെർക്കള(True News 14 January 2020): സിറ്റിസൺ മാർച്ചിന്റെ പോസ്റ്റർ പതിച്ചത് ലീഗിന്റെ പ്രദേശിക നേതാവ്  നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നം പറഞ്ഞ് തീർക്കുകയും അതിന് ശേഷം പ്രദേശിക ക്ലബ്ബിൽ ഇരുന്ന എസ്ഡിപിഐ പ്രവർത്തകൻ ആഷിഫിനെ വധിക്കാൻ ശ്രമിച്ചതും തടയാൻ ചെന്ന ലീഗ് പ്രവർത്തകൻ റഷീദിനെ കുത്തിയതും ലീഗ് ക്രിമിനലായ മനാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് എസ്ഡിപിഐ കാസർകോട്
മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പറഞ്ഞു. ആഷിഫിനെ അക്രമിക്കാൻ  കഠാരയുമായി വന്ന മനാഫിന്റെ നേതൃത്തിലുള്ള സംഘത്തെ ലീഗ് പ്രവർത്തകനായ റഷീദ് തടഞ്ഞപ്പോൾ റഷീദിന് മാരകമായ പരിക്ക് പറ്റുകയാണ് ഉണ്ടായത്. നിലവിൽ എസ്ഡിപിഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ആഷിഫിനേയും, റഷീദിനേയും മംഗലാപുരം ആസ്പത്രിയിലേക്ക് മാറ്റി രണ്ട് പേരുടേയും പരിക്ക് സാരമുള്ളതിനാൽ സർജറിക്ക് വേണ്ടി  രണ്ട് പേരും അത്യാഹിത വിഭാഗത്തിലാണെന്നും അദ്ധേഹം പറഞ്ഞു

No comments