JHL

JHL

മംഗളൂരുവിൽ വൻ സ്വർണ്ണ വേട്ട ; എയർ കാർഗോ വഴി അയച്ച രണ്ടു കോടി രൂപയുടെ സ്വർണം പിടികൂടി

മംഗളൂരു(True News, Jan 15,2020) : മംഗളൂരു പഴയ വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗത്തിൽ പാഴ്സലായെത്തിയ രണ്ടുകോടി രൂപയുടെ സ്വർണം പിടികൂടി. മംഗളൂരു ബെംഗളൂരു ഡി ആർ ഐ (റെവന്യൂ ഇന്റലിജൻസ് ഡിപ്പാർട്മെൻ്|) ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത നീക്കത്തിലാണ് വൻ തുകയുടെ കള്ളക്കടത്ത് വെളിച്ചത്തായത്.
ഉഡുപ്പിയിലെ ഒരു മിനറൽ  സ്ഥാപനത്തിലേക്ക് വന്ന എയർ കാർഗോ പാഴ്സലിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മെക്കാനിക്കൽ ഉപകരണങ്ങളുടെ മാതൃകയിലാക്കിയ സ്വർണക്കട്ടികൾ അലൂമിനീയം കോട്ടിങ് കൊണ്ട് പൊതിഞ്ഞാണ് പാർസൽ ചെയ്തത്.
ഡി ആർ ഐ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിശ്വസനീയമായ ഉറപ്പിനെത്തുടർന്ന് എയർ കാർഗോയിൽ പരിശോധന നടത്തുകയായിരുന്നു. ഉഡുപ്പിയിലെ സ്വരൂപ്മിനറൽസ്  ലിമിറ്റഡ് എന്ന കമ്പനി മൈനിങ് കൺവെയെർ ഡ്രൈവ് ചെയിൻ എന്ന മെക്കാനിക്കൽ ഉപകരണത്തിന്റെ ഭാഗങ്ങളെന്ന വ്യാജേന  ഇറക്കുമതിചെയ്തതാണിത്. അലൂമിനിയം കോട്ടിങ് നടത്തിയ ഉപകരണങ്ങൾ ഡി ആർ ഐ ഉദ്യോഗസ്ഥർ സ്കാനിങ്ങിനു വിധേയമാക്കുകയും തുടർന്ന് വിദഗ്ദ്ധ സ്വർണ്ണപണിക്കാരെ ഉപയോഗിച്ച് മുകളിലെ അലുമിനിയം കോട്ടിങ് യന്ത്രസഹായത്തോടെ പൊളിച്ചു നീക്കുകയും ചെയ്തപ്പോൾ ഇരുപത്തിനാലു ക്യാരറ്റ് ശുദ്ധമായ സ്വർണക്കട്ടകളാണിവയെന്ന് വ്യക്തമായി.4992 ഗ്രാം തൂക്കമാണിതിനുള്ളത്. വിപണിയിൽ രണ്ടു കൊടിയലധികം വിലമതിക്കും .
സംഭവവുമായി ബന്ധപ്പെട്ടു ബംഗാൾ,ബെംഗളൂരുവിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.ലോജിസ്റ്റിക് മേഖലയിൽ പ്രവർത്തിക്കുന്ന ലോഹിത്ത് ഷിറിയാൻ, സ്വരൂപ് മിനെറൽസിന്റെ ഡയറക്റ്റർമാരിലൊളായ  മനോഹർ കുമാർ പൂജാരി എന്നിവരാണ് അറസ്റ്റിലായത്.കൂടുതൽ അന്വേഷണം നടത്തിവരുന്നതായി ഡി ആർ ഐ അധികൃതർ അറിയിച്ചു 

No comments