JHL

JHL

പൗരത്വനിയമ ഭേദഗതിക്കെതിരായി മംഗളൂരുവിൽ ഇന്ന‌് പ്രതിഷേധസമരം; ഹർഷ് മന്തർ, കണ്ണൻ ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിക്കും.

മംഗളൂരു(True News 15 January 2020): പൗരത്വനിയമ ഭേദഗതിക്കെതിരായി മുസ്‌ലിം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗളൂരുവിൽ പ്രതിഷേധസമരം സംഘടിപ്പിക്കും. ബുധനാഴ്ച ഉച്ചയ്ക്ക‌് രണ്ടിന് മംഗളൂരുനഗരത്തിൽനിന്നുമാറി അടിയാർ കണ്ണൂരിലെ സഹാഗാർഡനിലാണ് ഒരുലക്ഷത്തോളംപേർ പങ്കെടുക്കുന്ന പ്രതിഷേധപരിപാടി. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽനിന്നുള്ള പ്രവർത്തകരാണ് സമരത്തിനെത്തുക. നേരത്തേ ഡിസംബർ 28-നും പിന്നീട് ജനുവരി നാലിനും മംഗളൂരു നെഹ്രു മൈതാനത്ത്‌ പരിപാടി നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പോലീസ് അനുമതി നൽകിയില്ല. തുടർന്നാണ് മംഗളൂരു നഗരത്തിനുപുറത്ത‌് മംഗളൂരു-ബെംഗളൂരു പാതയിൽ കണ്ണൂരിൽ നടത്താൻ തീരുമാനിച്ചത്. ഹർഷ് മന്തർ, കണ്ണൻ ഗോപിനാഥൻ, ജസ്റ്റിസ് ഗോപാൽ ഗൗഡ, ശിവസുന്ദർ, ബിഷപ്പ‌് പീറ്റർ പോൾ സൽദാന തുടങ്ങിയവർ പ്രസംഗിക്കും.

No comments