JHL

JHL

മഞ്ചേശ്വരത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മഞ്ചേശ്വരം സ്വദേശി മരിച്ചു; രണ്ട പേർക്ക് ഗുരുതരം

മഞ്ചേശ്വരം(True News 29 January 2020): മഞ്ചേശ്വരം മാടയില്‍ കര്‍ണാടക എസ്.ആര്‍.ടി.സി ബസ് കാല്‍നടയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഭാര്യക്കും കാല്‍നടയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം ഫസ്റ്റ് റെയില്‍വേ സിഗ്നലിന് സമീപം ദേശീയപാതയില്‍ ഇന്ന് രാവിലെ 9.15ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരന്‍ മഞ്ചേശ്വരം മാലിംഗേശ്വരം സ്വദേശിയും മഞ്ചേശ്വരത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ലോകേഷ് (37) ആണ് മരിച്ചത്. ലോകേഷിന്റെ ഭാര്യ ശൈലജ (26), കാല്‍നടയാത്രക്കാരന്‍ മഞ്ചേശ്വരം ഫസ്റ്റ് സിഗ്നലിന് സമീപത്തെ രവി (50) എന്നിവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 
രവി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് റെയില്‍വേ ഫസ്റ്റ് സിഗ്നല്‍ റോഡില്‍ നിന്ന് ദേശീയപാതയിലേക്ക് എടുക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ലോകേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. ഭാര്യ ശൈലജയേയും രവിയേയും ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

No comments