JHL

JHL

മീൻ ലോറിയിലെ കഞ്ചാവ് കടത്ത്; കൂടുതൽ പേർ പിടിയിലായേക്കും

കാസർകോട് (True News 31 January 2020): മീൻലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ പേർ പേർ പ്രതികളായേക്കും. കഞ്ചാവ് എത്തിച്ചു കൊടുത്ത സംഘത്തെക്കുറിച്ച് പ്രതികളിൽ നിന്നു വിവരം ലഭിച്ചതായാണ്   സൂചന. ലോറിയിൽ നിന്നു ഇറങ്ങി ഓടിരക്ഷപ്പെട്ട മുഖ്യപ്രതി ബന്തിയോട് ബൈതലയിലെ താമസക്കാരനും ഷിറിയ വീരനഗർ സ്വദേശിയുമായ അബ്ദുൽ ലത്തീഫി(23)നെ ടൗൺ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം   ചെയ്തിരുന്നു.  കഞ്ചാവ് കേസിൽ അന്വേഷണം ശക്തമാക്കിയതോടെ നേരത്തെ കൊലപാതകക്കേസിൽ പ്രതിയായിരുന്ന അബ്ദുൽ ലത്തീഫ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. കുമ്പള പ്രതാപ് നഗർ പുളിക്കുത്തിലെ അൽത്താഫ് വധക്കേസിലെ മൂന്നാം പ്രതിയാണ് ലത്തീഫ്. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തുന്നതെന്ന് ലത്തീഫ് ചോദ്യം ചെയ്യലിൽ പറഞ്ഞത്.  2 കിലോ കഞ്ചാവിന്റെ പായ്ക്കറ്റിന് 15000 രൂപയാണ് കൊടുക്കാണ് വാങ്ങുന്നത്. ഇത് ലത്തീഫ് വിൽക്കുന്നത് 40000 രൂപയ്ക്കും. ഇയാളുടെ മൊബൈൽഫോൺ വിളിയുടെ രേഖകൾ കൂടി പരിശോധിച്ച ശേഷം മറ്റു പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ 16നാണ് മീൻപെട്ടികൾക്കിടയിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്. ഉളിയത്തടുക്കയ്ക്കു സമീപം വാഹന പരിശോധന നടത്തുന്ന സമയത്ത് കൈ കാണിച്ചിട്ടും നിർത്താതെ പോയ ലോറി പൊലീസ് പിന്തുടർന്നപ്പോൾ ഡയറ്റ് കോംപൗണ്ടിലേക്ക് ഓടിച്ചു കയറ്റുകയും കയറ്റുകയും മതിലിൽ ഇടിച്ചു നിർത്തുകയുമായിരുന്നു. ‌ നേരത്തെ അറസ്റ്റിലായ ഇടപ്പള്ളി തൈക്കാവിലെ ഫായിസ് അമീൻ, ലത്തീഫ് എന്നിവരാണ് മിനിലോറിയിൽ ഉണ്ടായിരുന്നത്.  

No comments