ടോൾ പിരിവ് ഒഴിവാക്കാൻ കർണാടക–കേരള അതിർത്തിയിൽ ഇരു സംസ്ഥാനത്തെയും സ്വകാര്യ ബസുകൾ ബസുകൾ കിലോമീറ്ററുകൾ അപ്പുറത്ത് ; യാത്രക്കാർ ദുരിതത്തിൽ
തലപ്പാടി (True News 31 January 2020): ഭീമമായ ടോൾ പിരിവ് ഒഴിവാക്കാൻ കർണാടക–കേരള അതിർത്തിയിൽ ഇരു സംസ്ഥാനത്തെയും സ്വകാര്യ ബസുകൾ ബസുകൾ ടോൾബൂത്തിന് അപ്പുറത്തും ഇപ്പുറത്തുമായി യാത്രക്കാരെ ഇറക്കി സർവീസ് അവസാനിപ്പിക്കുന്നതു ദുരിതമാവുന്നു. നേരത്തേ ഉണ്ടായിരുന്ന ബസ് വെയിറ്റിങ് ഷെഡിനു 600 മീറ്റർ അകലെയാണ് ഇപ്പോൾ കർണാടക ബസുകൾ സർവീസ് അവസാനിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസുകൾ ടോൾ ബൂത്തിന് 300 മീറ്റർ മീറ്റർ ഇപ്പുറമാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നത്. അതേ സമയം കെഎസ്ആർടിസി ബസുകൾ നേരത്തേ ഉണ്ടായിരുന്ന സ്ഥലത്തു തന്നെ നിർത്തുന്നുണ്ട്. യാത്രക്കാർ ലഗേജുമായി നടന്നുവേണം ഇരുഭാഗത്തേക്കും യാത്ര.കർണാടക സ്വകാര്യ ബസുകൾ നേരത്തേ നിർത്തിയ അതേ സ്ഥലത്തേക്ക് യാത്രക്കാരെ എത്തിക്കണമെങ്കിൽ ഒരു ട്രിപ്പിന് 180 രുപ ടോൾ കൊടുക്കണം. ദിവസത്തിൽ 10 ട്രിപ്പാണ് ഒരോ ബസിനും ഉള്ളത്.10 ട്രിപ്പിനായി ദിവസത്തിൽ 1800 രുപ ടോൾ ആയി നൽകണം. സർവീസിനായി ഇത്രയും പണം മുടക്കാൻ കഴിയുന്നില്ല എന്നാണ് ബസുടമകൾ പറയുന്നത്. മാസ മാസ സംഖ്യയായി ഒരു നിശ്ചിത തുക ഇടാക്കിയാൽ മാത്രമേ നേരത്തെയുള്ള സ്ഥലത്ത് എത്തിക്കാൻ കഴിയുകയുള്ളുവെന്ന നിലപാടിലാണ് ബസുടമകൾ. ഇന്നത്തെ നിലയിൽ മാസം 54000 രൂപ അധികം നൽകേണ്ടി വരുമത്രെ. കഴിഞ്ഞ ദിവസം കാസർകോട് ഭാഗത്തേക്ക് വരുന്ന ബസ് കയറാൻ വരുന്നതിനിടെ സ്കുട്ടർ ഇടിച്ച് മഞ്ചേശ്വരം സ്വദേശി.മരിച്ചിരുന്നു.നേരത്തെ 34 വർഷം മുൻപ് വരെ തലപ്പാടി പുഴയ്ക്കപ്പുറം ഇരു സംസ്ഥാനത്തെയും ബസ്കൾക്ക് ബസ് സ്റ്റാൻഡ് ഉണ്ടായിരുന്നു. പിന്നീട് ഇരു സംസ്ഥാനത്തേയും ജില്ലാ അധികൃതർ ഇടപ്പെട്ടാണ് ബസുകൾ നിർത്തുന്നതു തലപ്പടി പുഴയ്ക്ക് ഇപ്പുറത്ത് നിലവിലുള്ള സ്ഥലത്തേക്ക് മാറ്റിയത്. ഇപ്പോൾ ടോൾ ഗേറ്റ് വിനയായി. ദിവസങ്ങളായി അതിർത്തിക്ക് 300 മീറ്ററും 600 മീറ്ററലും ദുരെ ഇരു വശവും ബസുകൾ നിർത്തി ഇട്ട് യാത്രക്കാരെ വലക്കുകയാണ്. ഇരു സംസ്ഥാനങ്ങളുടെയും ജില്ലാ അധികൃതർ ഇടപ്പെട്ട് ബുദ്ധിമുട്ട് ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം.
Post a Comment