JHL

JHL

എസ്‌ ഡി പി ഐ രാജ്‌ഭവന്‍ മാര്‍ച്ച്‌ പ്രയാണം തുടങ്ങി

കാസര്‍കോട്‌(True News 18 January 2020): സി എ എ പിന്‍വലിക്കുക, എന്‍ ആര്‍ സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ എസ്‌ ഡി പി ഐ നടത്തുന്ന രാജ്‌ഭവന്‍ മാര്‍ച്ച്‌ പ്രയാണമാരംഭിച്ചു.പോരാട്ടത്തിനു പിന്നില്‍ എസ്‌ ഡി പി എയാണെന്ന പ്രചരണം തെറ്റാണെന്നു പറഞ്ഞ പാര്‍ട്ടി വൈ. പ്രസി. ദഹ്ലാന്‍ ബാഖവി എസ്‌ ഡി പി ഐയാണ്‌ പോരാട്ടങ്ങളുടെ മുന്നിലെന്നു തിരുത്തിപ്പറഞ്ഞു. മാര്‍ച്ചിന്റെ ആദ്യദിവസ പര്യടനത്തിന്റെ സമാപനയോഗം കാസര്‍കോട്ട്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരും. ദേശവ്യാപകമായി 5000 പൊതു പരിപാടികള്‍ നടത്തും നേതാക്കള്‍ അറിയിച്ചു. പി അബ്‌ദുള്‍ മജീദ്‌ ഫൈസി ആധ്യക്ഷം വഹിച്ചു.

No comments