JHL

JHL

മൊഗ്രാൽ ദേശീയ വേദിക്ക് പുതിയ ഓഫീസ്

മൊഗ്രാൽ(True News 5 January 2020): മൂന്ന് പതിറ്റാണ്ട് കാലമായി ഇശൽ ഗ്രാമത്തിന്റെ  ഹൃദയങ്ങളിൽ ചേക്കേറിയ താരാട്ടാണ് ദേശീയ വേദിയെന്ന്  വ്യവസായ പ്രമുഖൻ എം എ മുഹമ്മദലി നാങ്കി  അഭിപ്രായപ്പെട്ടു. മൊഗ്രാൽ  ദേശീയവേദി യുടെ പുതിയ ഓഫീസ് ബിസ്മില്ലാ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചടങ്ങിൽ പ്രസിഡണ്ട് എ എം  സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മൊഗ്രാൽ ദേശീയ വേദിയുടെ   പ്രഥമ പ്രസിഡണ്ട് തോമസ് പി  ജോസഫ് മുഹമ്മദലിയെ  ഷാളണിയിച്ചു. ഗൾഫ് പ്രതിനിധി ഹമീദ് സ്പിക്ക് മുഖ്യാതിഥിയായിരുന്നു.

 എം എ അബ്ദുൽ റഹ്മാൻ, മുഹമ്മദ് ചന്ദ്രിക, എം എം റഹ്മാൻ, റിയാസ് മൊഗ്രാൽ, വിജയകുമാർ, ടി  കെ അൻവർ, മുഹമ്മദ് സ്മാർട്ട്, മനാഫ് എൽ ടി, ഷക്കീൽ - അബ്ദുല്ല, അഹമ്മദ് ഹാജി കൊപ്പളം, എം എ കുഞ്ഞഹമ്മദ്, അബൂബക്കർ ലാൻഡ്മാർക്ക്, ഹമീദ് പെർവാഡ്, എച്ച് എം കരീം, അഷ്റഫ് പെർവാഡ്, ബി കെ അബ്ദുൽ ഖാദർ, പി വി അൻവർ, എം എ ഇഖ്ബാൽ, ടിഎ ജലാൽ, ഹാരിസ് ബഗ്ദാദ്, ബി കെ മുനീർ എന്നിവർ പ്രസംഗിച്ചു. എം എ മുസ സ്വാഗതം പറഞ്ഞു.

No comments