JHL

JHL

കാണാതായ അധ്യാപികയുടെ മൃതദേഹം കുമ്പള പെര്‍വാഡ് കടപ്പുറത്ത് കണ്ടെത്തി

കുമ്പള (True News 18 January 2020): ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ അധ്യാപികയുടെ ജഡം കടപ്പുറത്ത്‌ കണ്ടെത്തി. മിയാപ്പദവ്‌, വിദ്യാവര്‍ധക സ്‌കൂളിലെ അധ്യാപികയും മഞ്ചേശ്വരം സഹകരണ ബാങ്ക്‌ മാനേജര്‍ ചന്ദ്രശേഖരന്റെ ഭാര്യയുമായ ബി.കെ.രൂപശ്രീ (40)യാണ്‌ മരിച്ചത്‌.
വ്യാഴാഴ്ച രാവിലെ പതിവ് പോലെ സ്‌കൂട്ടറിൽ സ്‌കൂളിലെത്തിയ ഇവർ ഉച്ചയോടെ അവധിയെടുത്ത് മടങ്ങിയതായിരുന്നു.
 അതിനുശേഷം മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലെത്തി ഫീസും മറ്റും അടച്ച്‌ മടങ്ങി. പതിവുസമയം കഴിഞ്ഞിട്ടും രൂപശ്രീ വീട്ടില്‍ എത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ബേരികെ ടവറിന്റെ പരിധിയില്‍ ഉള്ളതായി വ്യക്തമായി. അന്വേഷിക്കുന്നതിനിടയിലാണ്‌ രൂപശ്രീയുടെ സ്‌കൂട്ടര്‍ ദുര്‍ഗ്ഗിപ്പള്ള റോഡരുകില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്‌. ലോക്ക്‌ ചെയ്‌ത നിലയിലായിരുന്നു സ്‌കൂട്ടര്‍.സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.


No comments