JHL

JHL

ജി. സ്. ബി. സ് കുമ്പളയിൽ ഹൈടെക് ക്ലാസ് ഉദ്ഘാടനം ചെയ്തു

കുമ്പള(True News 7 January 2020) : ജി. സ്. ബി. സ്  കുമ്പളയിൽ  ഹൈടെക്  ക്ലാസ് ജില്ലാ പഞ്ചയാത് പ്രസിഡൻറ് എ ജി സി ബഷീർ ഉൽഘാടനം ചെയ്തു കുമ്പള പഞ്ചായത്ത് നൽകിയ റേഡിയോ സിസ്റ്റത്തിന്റെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ പുണ്ഡരീകാക്ഷ., പഞ്ചായത്ത്  നൽകിയ ഫർണിച്ചറിന്റെ  ഉൽഘാടനം കുമ്പള പഞ്ചായത്ത് വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  എ കെ ആരിഫ് എന്നിവർ നിർവഹിച്ചു .
സംസംഥാന അദ്ധ്യാപക മേളയിൽ 100 മീറ്റർ ഓട്ടത്തിൽ ജേതാവായ സ്കൂൾ അദ്ധ്യാപകൻ ജോണി കെ ജെ , മികച്ച സേവനത്തിന് മദർ പി ടി എ  അംഗങ്ങൾ ആയ ശ്രീമതി അസ്മ, ശ്രീമതി സകീന, എന്നിവരെയും  സത്യസന്തതയ്ക് ജനമൈത്രീ പോലീസിന്റെ അംഗീകരാം ഏറ്റുവാങ്ങിയ  സ്കൂളിലെ  വിദ്യാർത്ഥികളായ  തല്ഹത്ബിൻ മുഹമ്മദ് , മുഹമ്മദ് മുനവിർ , മുഹമ്മദ് അൽ സാബിത് , സീതി അന്സിഫ് , ഫസൽ മുജാദ്, ഇബ്രാഹിം മിഹ്‌റാൻ എന്നിവരേയും ആദരിച്ചു
പി ടി എ പ്രസിഡൻറ് മുഹമ്മദ് ആനബാഗിലു അധ്യക്ഷത  വഹിച്ച യോഗത്തിൽ  ഹെഡ് മിസ്ട്രെസ്സ് സരോജിനി എം സ്വാഗതം പറഞ്ഞു . വാർഡ്‌മെമ്പർ രമേശ് ഭട്ട്, പി ഇ സി സെക്രട്ടറി രാമചന്ദ്ര ഭട്ട് , സാമൂഹ്യ പ്രവർത്തകൻ രാമചന്ദ്ര ഘട്ടി , എം പി ടി എ പ്രസിഡന്റ് മരിയ ബെഞ്ചമിൻ,  അബ്ബാസ് ആരിക്കാടി, അഹമ്മദലി എന്നിവർ ആശംസകൾ നേർന്നു സ്റ്റാഫ് സെക്രട്ടറി ജോണി  കെ. ജെ    നന്ദി പറഞ്ഞു
 

No comments