JHL

JHL

ചന്ദ്രഗിരി പാലം അടച്ചിട്ടു;തിങ്കളാഴ്ച മുതൽ കെ പി ആർ റാവു റോഡിലും വാഹനങ്ങൾ അനുവദിക്കില്ല; കാസറഗോഡ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും.




കാസറഗോഡ്: (True News, Dec 5,2020): ചന്ദ്രഗിരിപാലം വഴിയുള്ള വാഹന ഗതാഗതം ശനിയാഴ്ചമുതൽ നിരോധ്ധിച്ച പശ്ചാത്തലത്തിൽ പുതിയ എം ജി റോഡിലും ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ശക്തമായി കറന്തക്കാട്  മുതൽ വിദ്യാനഗർ വരെ നീളുന്ന ഗതാഗതക്കുരുക്കിനാണ് ശനിയാഴ്ച നഗരം സാക്ഷ്യം വഹിച്ചത്. ഹോം ഗാർഡുകളും പോലീസും നിർദേശങ്ങൾ നൽകാനു ണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പര്യാപ്തമാകുന്നില്ല. സ്വകാര്യ വാഹങ്ങൾ കൂടുതലായി നിരത്തിലിറങ്ങുന്നത് തിരക്ക് വർധിപ്പിക്കുന്നു. 
ബസുകൾക്ക് സമയക്രമം പാലിക്കാൻ പറ്റാത്തതും പ്രയാസം സൃഷ്ടിക്കുന്നു. നഗരത്തിലേക്ക് വരുന്ന ബസുകൾ അരമണിക്കൂറിലധികം വൈകിയാണ് പഴയ ബസ്സ്റാൻഡിലെത്തുന്നത്. തിരിച്ചു പോകുമ്പോഴും കാര്യം വ്യത്യസ്തമല്ല. വിദ്യാർത്ഥികൾക്ക്സമയത്തു സ്കോളുകളിലും കോളേജുകളിലും എത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . സർക്കാർ   ജീവനക്കാരുമടക്കമുള്ളവർക്ക് സമയത്തു ഓഫീസുകളിലെത്താനും പ്രയാസമുണ്ടാകുന്നു. അവധി കഴിഞ്ഞു തിങ്കളാഴ്ചയാകുന്നതോടെ ഗതാഗതക്കുരുക്കു വർധിക്കുമോയെന്ന ആശങ്കയിക്കാണു ജനങ്ങൾ 
ഇതിനിടെയാണ് കാസറഗോഡ് നഗരസഭാ കെ പി ആർ റാവു റോഡിന്റെ വികസനപ്രവർത്തങ്ങൾ കൂടി തിങ്കളാഴ്ച ആരംഭിക്കുന്നത്. കെ എസ്  ആർ ടി സി സ്റ്റാൻഡ് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള  മുക്കാൽ കിലോമീറ്റർ ദൂരത്തിൽ  ഗതാഗതം തിങ്കളാഴ്ച മുതൽ പത്തു ദിവസത്തേക്കാണ് നോരോധിച്ചിട്ടുള്ളത്. സാധാരണ ദിവസങ്ങളിൽ തന്നെ കുരുക്കനുഭവപ്പെടുന്ന പഴയ  ബസ് സ്റ്റാന്റിലും പരിസരത്തും നില സങ്കീർണമാക്കും.


):

No comments