JHL

JHL

കൊറോണ: കാസര്‍കോട്ടും ഐസോലേഷന്‍ വാര്‍ഡ്‌ തയ്യാർ ; ചൈനയില്‍ നിന്നും എത്തിയ 18 പേരെ പരിശോധിച്ചു

കാസര്‍കോട്‌(True News 31 January 2020): ലോകത്തെ ഭീതിയിലാഴ്‌ത്തിയ കൊറോണ വൈറസിനെതിരെ കാസര്‍കോട്ടും ജാഗ്രത. ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ഐസോലേഷന്‍ വാര്‍ഡ്‌ തുറന്നു. പഴയ ടി ബി വാര്‍ഡിലാണ്‌ പ്രത്യേക സൗകര്യമൊരുക്കിയത്‌.കാസര്‍കോട്‌, മഞ്ചേശ്വരം താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള 18 പേര്‍ ജനറല്‍ ആശുപത്രിയിലെത്തി പരിശോധനയ്‌ക്ക്‌ വിധേയരായി. ചൈനയില്‍ നിന്നും എത്തിയവരാണിവര്‍. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ ഇവര്‍ പരിശോധനയ്‌ക്ക്‌ എത്തിയത്‌. ഇവരില്‍ ഒരു യുവതിയുടെ രക്തസ്രവ സാമ്പിളുകള്‍ കൊച്ചിയിലേയ്‌ക്ക്‌ പരിശോധനക്കയച്ചു.

No comments