JHL

JHL

പൗരത്വ നിശേധത്തിനെതിരെ ബദിയടുക്കയിൽ മഹാറാലി; ആയിരങ്ങൾ അണിനിരന്നു

ബദിയടുക്ക (True News 21 January 2020): ഇന്ത്യൻസംസ്കാരവും ഭരണഘടനയും പ്രധാനമന്ത്രിയും അമിത്ഷായും ആർ.എസ്.എസും പടച്ചുണ്ടാക്കിയതല്ലെന്ന് ഓർക്കണമെന്ന് പ്രമുഖ അഭിഭാഷക ദീപിക സിംഗ് 

പറഞ്ഞു. മതേതരത്വവും മതനിരപേക്ഷതയും നിലകൊള്ളുന്ന ഇന്ത്യൻ മണ്ണിൽനിന്ന്‌ പൗരത്വഭേദഗതിയിലൂടെ പാവപ്പെട്ട ജനങ്ങളെ പുറത്താക്കാനുള്ള നീക്കം നടത്തുന്നവർക്ക് ജനാധിപത്യമാർഗത്തിലൂടെ മറുപടി നൽകുമെന്നും അവർ പറഞ്ഞു. പൗരത്വസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ബദിയഡുക്കയിൽ നടത്തിയ ബഹുജനറാലിയിലും മഹാസംഗമത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. റാലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ബിർമിനടുക്കയിലെ ഇഖ്ബാലിനും പൗരത്വനിയമഭേദഗതിക്കെതിരേ നടത്തിയ പ്രക്ഷോഭങ്ങൾക്കിടെ കൊല്ലപ്പെട്ടവർക്കും വേണ്ടി മൗനപ്രാർഥനയോടെയാണ് പ്രസംഗം തുടങ്ങിയത്.
ബോളുക്കട്ട ഗ്രൗണ്ടിൽനിന്ന്‌ ഇന്ത്യൻപതാകയും പ്ലേകാർഡുകളുമേന്തി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ അണിനിരന്ന റാലി ടൗൺ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് സമാപിച്ചു. സമാപനസമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനംചെയ്തു. തിരുപതികുമാർ ഭട്ട് അധ്യക്ഷനായിരുന്നു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.കൃഷ്ണ ഭട്ട്, മാഹിൻ കേളോട്ട്, ബാലകൃഷ്ണൻ പെരിയ, കെ.ജഗനാഥ ഷെട്ടി, ജെ.എസ്.സോമശേഖര, സി.എ.സുബൈർ, ഫാ. മാത്യു സാമുവൽ, യു.എം.അബ്ദുറഹ്‌മാൻ മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു.

No comments