JHL

JHL

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിരോധം തീർത്ത് അൽഫിത്റ കുരുന്നുകൾ

മൊഗ്രാൽ(True News 7 January 2020) : പൗരത്വ ഭേദഗതി ബില്ലിനെതിരെ   അൽഫിത്റ പ്രീ സ്കൂൾ കുരുന്നുകൾ തീർത്ത പ്രതിരോധം ശ്രദ്ധേയമായി.  രാജ്യത്തിന്റെ സമത്വത്തിനും  ഭരണഘടനയുടെ  സം‌രക്ഷണത്തിനുമായി പ്രതിഷേധ കൂട്ടായ്മയിൽ  മുദ്രാവാക്യങ്ങള്‍ മുഴങ്ങി. എൻ.ആർ.സി ക്കും സി.എ. എ ക്കുമെതിരായ  പ്ലക്കാര്‍ഡുകളുമായിട്ടാണ്  കുരുന്നുകള്‍ പ്രതിരോധം തീർത്തത്. അസഹിഷ്ണുതയും ശത്രുതയുമല്ല, സ്നേഹവും ഐക്യവുമാണ്‌ ഇന്ത്യയുടെ ഉണര്‍ത്തുപാട്ടാവേണ്ടതെന്ന് കുഞ്ഞുങ്ങള്‍ തങ്ങളേന്തിയ പ്ലക്കാര്‍‌ഡിലൂടെ വിളിച്ചോതി.പ്രതിഷേധ പരിപാടിയിൽ
അദ്ധ്യാപകരും കുരുന്നുകളോടൊപ്പം അണിനിരന്നു


1 comment: