JHL

JHL

മിയാപ്പദവിലെ അധ്യാപികയുടെ ദുരൂഹ മരണം: പ്രധിഷേധം ഫലം കണ്ടു;അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു


മഞ്ചേശ്വരം(True News, Jan22,2020): നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഫലം കണ്ടു.മിയാപദവ് വിദ്യാവർധക ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ചിഗുറുപാതയിലെ ബി.കെ.രൂപശ്രീയുടെ ദുരൂഹമരണം സംബന്ധിച്ച കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് ക്രൈംബ്രാഞ്ചിന് വിട്ടു. മഞ്ചേശ്വരം എസ്.ഐ. എ.ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസന്വേഷിക്കുന്നത്. ബി.കെ.രൂപശ്രീയുടെ മരണത്തിലെ ദുരൂഹത ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ പൗരവേദി മിയാപദവ് സ്കൂളിലേക്ക് മാർച്ച് നടത്തി. ചൊവ്വാഴ്ച രാവിലെ നടന്ന മാർച്ച് സി.പി.ഐ. മണ്ഡലം സെക്രട്ടറി ജയരാമ ബെള്ളംകുടിലു ഉദ്ഘാടനംചെയ്തു. കെ.മുഹമ്മദ്, ശാന്താറാം ഷെട്ടി, നൗഷാദ് മിയാപദവ്, വാഹിദ് തുടങ്ങിയവർ സംസാരിച്ചു. അധ്യാപികയുടെ മൃതദേഹം കുമ്പള കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ പോലീസ് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ അറിയിച്ചു. മരണത്തിലെ ദുരൂഹത നീക്കണമെന്നും വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും.കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ അന്വേഷണം ഊർജിതമാക്കണമെന്ന് എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് എൻ.യു. അബ്ദുൽസലാം ആവശ്യപ്പെട്ടു. 

No comments