JHL

JHL

"ഇന്ത്യ കീഴടങ്ങില്ല, ഞങ്ങൾ നിശ്ശബ്ദരാകില്ല'; ഡിവൈഎഫ്ഐ യൂത്ത് മാർച്ചിൽ പ്രതിഷേധമിരമ്പി

]
കാസർകോട്‌(True News 7 January 2020): "ഇന്ത്യ കീഴടങ്ങില്ല, ഞങ്ങൾ നിശ്ശബ്ദരാകില്ല' മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂത്ത്‌ മാർച്ച്‌ സംഘടിപ്പിച്ചു. ആയിരങ്ങളാണ്‌ വിവിധ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച മാർച്ചിൽ അണിനിരന്നത്‌. നാടിന്റെ കാവലാളായി യുവജനങ്ങൾ ഒന്നിച്ച്‌ ഒഴുകിയെത്തിയപ്പോൾ എല്ലാ കേന്ദ്രങ്ങളിലും റോഡിന്‌ ഇരുവശവും ആയിരങ്ങൾ അഭിവാദ്യം അർപ്പിച്ചു.  
കാസർകോട്‌ േബ്ലാക്ക്‌കമ്മിറ്റി സംഘടിപ്പിച്ച യൂത്ത്‌ മാർച്ച്‌ ചെർക്കളയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ശിവപ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. സുനിൽ കടപ്പുറം അധ്യക്ഷനായി. സുഭാഷ്‌ പാടി സ്വാഗതം പറഞ്ഞു. നായന്മാർമൂലയിൽ സമാപന പൊതുയോഗം മുൻ സംസ്ഥാന ട്രഷറർ വി വി രമേശൻ ഉദ്‌ഘാടനം ചെയ്‌തു. കെ ജെ ജിമ്മി അധ്യക്ഷനായി. സജിൻ ബാലുശേരി, സിപിഐ എം ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ, പി ശിവപ്രസാദ്‌, ടി എം എ കരീം എന്നിവർ സംസാരിച്ചു. റാഷിദ്‌ തൈവളപ്പിൽ സ്വാഗതം പറഞ്ഞു.
 
 കുമ്പള ബ്ലോക്ക്‌കമ്മിറ്റി സീതാംഗോളി മുതൽ കുമ്പള വരെ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. സീതാംഗോളിയിൽ സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം ശങ്കർ റൈ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ രേവതി കുമ്പള സംസാരിച്ചു. കുമ്പള  ടൗണിൽ സമാപന പൊതുയോഗം സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. എം എ പ്രിത്യിരാജ്‌ അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി സി എ സുബൈർ, സചിത റൈ എന്നിവർ സംസാരിച്ചു. നാസിറുദീൻ മലങ്കരെ സ്വാഗതം പറഞ്ഞു.
 
കാറഡുക്ക ബ്ലോക്ക്‌ കമ്മിറ്റി യൂത്ത് മാർച്ച്‌ മാസ്തിക്കുണ്ടിൽ നിന്നാരംഭിച്ച്  ബോവിക്കാനം ടൗണിൽ സമാപിച്ചു.  കർഷകസംഘം ഏരിയാസെക്രട്ടറി എം മാധവൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. ബോവിക്കാനത്ത്‌ സമാപന പൊതുയോഗം ഡിവൈഎഫ്ഐ മുൻ ജില്ലാസെക്രട്ടറി സിജി മാത്യു ഉദ്‌ഘാടനം ചെയ്തു. കെ പി രജീഷ് അധ്യക്ഷനായി. സജിൻ ബാലുശേരി പ്രഭാഷണം നടത്തി, പ്രശാന്ത്, മനോജ്‌, ഹരിഹരൻ എന്നിവർ സംസാരിച്ചു. കെ വി നവീൻ സ്വാഗതം പറഞ്ഞു.
ഉദുമ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച്‌ പാലക്കുന്നിൽ നിന്നാരംഭിച്ച്‌ പൂച്ചക്കാട്‌ സമാപിച്ചു. സിഐടിയു ജില്ലാസെക്രട്ടറി പി മണിമോഹൻ ഉദ്‌ഘാടനം ചെയ്‌തു. കെ രതീഷ്‌ അധ്യക്ഷനായി. കെ നാരായണൻ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. ബി വൈശാഖ്‌ അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി കെ മണികണ്‌ഠൻ, ഡിവൈഎഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ വി ശിവപ്രസാദ്‌, പ്രവാസി സംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി കെ അബ്ദുള്ള, വ്യാപാരി വ്യവസായി സമിതി ജില്ലാസെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർ സംസാരിച്ചു. സി മണികണ്‌ഠൻ സ്വാഗതം പറഞ്ഞു.
 
കാഞ്ഞങ്ങാട‌് ബ്ലോക്ക‌് യൂത്ത‌് മാർച്ച‌് രാമഗിരിയിൽ മുൻ ജില്ലാപ്രസിഡന്റ‌്  കെ രാജ‌്മോഹൻ ഉദ‌്ഘാടനം ചെയ്തു. പ്രജീഷ‌്കുമാർ അധ്യക്ഷനായി. രതീഷ‌് നെല്ലിക്കാട്ട‌്, വിപിൻ കാറ്റാടി, ബി ബാലകൃഷ‌്ണൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജംഷീർ മലപ്പുറം ഉദ‌്ഘാടനം ചെയ‌്തു. വിപിൻ കാറ്റാടി അധ്യക്ഷനായി. 
 
 

എളേരി ബ്ലോക്ക്‌കമ്മിറ്റി നേതൃത്വത്തിൽ പെരുമ്പട്ടയിൽ നിന്നാരംഭിച്ച മാർച്ച്‌ ജില്ലാപഞ്ചായത്ത്‌ അംഗം ജോസ് പതാലിൽ ഉദ്ഘാടനം ചെയ്തു. എം സി അബ്ദുൾസലാം ഹാജി അധ്യക്ഷനായി. ഭീമനടിയിൽ സമാപിച്ചു.  വിവിധ കേന്ദ്രങ്ങളിൽ പി വി അനു, സി വി ഉണ്ണികൃഷ്ണൻ, എൻ ശിവദാസൻ, രജിത്ത് പൂങ്ങോട്, കെ വി മനോജ്കുമാർ, കെ ബാബു, അഖിൽ ബാലകൃഷ്ണൻ, ഒ കെ ബാലകൃഷ്ണൻ, ഇ ടി ജോസ്, എം എൻ പ്രസാദ്, വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സമാപന യോഗം ജില്ലാസെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ടി വി രാജീവൻ അധ്യക്ഷനായി.
അനശ്വര കയ്യൂർ രക്തസാക്ഷി പാലായിയിലെ പള്ളിക്കാൽ അബൂബക്കറിന്റെ ജന്മനാടായ പാലായിൽ നിന്നുമാണ് നീലേശ്വരം ബ്ലോക്ക്‌കമ്മിറ്റി നേതൃത്വത്തിലുള്ള മാർച്ച്‌ ആരംഭിച്ചത്‌. തൈക്കടപ്പുറത്ത്‌ സമാപിച്ചു. പാലായിയിലെ പള്ളിക്കാൽ അബൂബക്കറിന്റെ സ്മാരക സ്തൂപത്തിന് സമീ സമീപം ജില്ലാസെക്രട്ടറി സി ജെ സജിത്ത് ഉദ്‌ഘാടനം ചെയ്‌തു. ഒ വി പവിത്രൻ അധ്യക്ഷനായി. കെ എം വിനോദ്, സിപിഐ എം ഏരിയാസെക്രട്ടറി ടി കെ രവി, പി മനോഹരൻ, കെ മണി എന്നിവർ സംസാരിച്ചു. വനിതാ വോളിബോൾ കേരള ടീം ക്യാപ്റ്റൻ അഞ്ജു ബാലകൃഷ്‌ണൻ, വോളിബോൾ കേരള ടീം അംഗം ആൽവി തോമസ് എന്നിവരെ  ടി കെ രവി ഉപഹാരം നൽകി അനുമോദിച്ചു. എം വി രാജീവൻ സ്വാഗതം പറഞ്ഞു. എ കെ ജിയുടെ മകൾ ലൈല കരുണാകരനും ജില്ലാസെക്രട്ടറി സി ജെ സജിത്തും ചേർന്ന് ജാഥാലീഡർ കെ എം വിനോദിനെ പതാക ഏൽപിച്ചു. തൈക്കടപ്പുറത്ത് സമാപന പൊതുയോഗം മുൻ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ ജയദേവൻ ഉദ്ഘാടനം ചെയ്തു. ഒ വി പവിത്രൻ അധ്യക്ഷനായി. കെ എം വിനോദ്, കെ മണി, പി പി മുഹമ്മദ് റാഫി, എം വി രതീഷ്, എം വി ദീപേഷ്, ഗിരീഷ് കാരാട്ട്, കെ വി അഭിലാഷ്, ടി കെ സുഭാഷ് എന്നിവർ സംസാരിച്ചു. കെ സനുമോഹൻ സ്വാഗതം പറഞ്ഞു.
പനത്തടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ഒടയംചാൽ മുതൽ പാറപ്പള്ളി വരെ സംഘടിപ്പിച്ച യൂത്ത് മാർച്ച് സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. ബി സുരേഷ് അധ്യക്ഷനായി. ഷാലു മാത്യു, എ സുകുമാരൻ, കെ വി കേളു എന്നിവർ സംസാരിച്ചു. സുരേഷ് വയമ്പ് സ്വാഗതം പറഞ്ഞു. 
ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റി മയിച്ച തേജസ്വിനി കരയിൽനിന്നും പടന്നയിലേക്ക് യൂത്ത് മാർച്ച്‌ സംഘടിപ്പിച്ചു. ജില്ലാപ്രസിഡന്റ് പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. കെ പി വിജയകുമാർ അധ്യക്ഷനായി. രജീഷ്  വെള്ളാട്ട് സ്വാഗതം പറഞ്ഞു. പടന്ന മൂസഹാജി മുക്കിൽ സമാപന പൊതുയോഗം സിപിഐ എം ജില്ലാകമ്മിറ്റി അംഗം ടി കെ രവി ഉദ്ഘാടനം ചെയ്തു. ടി പി കുഞ്ഞബ്ദുല്ല അധ്യക്ഷനായി. ജംഷീദ് മലപ്പുറം, സിപിഐ എം ഏരിയാസെക്രട്ടറി കെ സുധാകരൻ, പി സി സുബെദ, രജീഷ് വെള്ളാട്ട്, കെ പി വിജയകുമാർ, എസ്എഫ്ഐ ജില്ലാപ്രസിഡന്റ് അഭിരാം, കെ രാജു എന്നിവർ സംസാരിച്ചു. ആർ റജി സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലുള്ള യൂത്ത്‌ മാർച്ച്‌ പടുവളത്ത് നിന്നാരംഭിച്ച് തൃക്കരിപ്പൂരിൽ സമാപിച്ചു.പടുവളത്ത് ജില്ല പ്രസിഡന്റ് പികെ നിഷാന്ത് ഫ്ളാഗ് ഓഫ് ചെയ്തു. തൃക്കരിപ്പൂരിൽ സമരസംഗമം മനോജ് പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു. കെ പി സുജിത്ത് അധ്യക്ഷനായി. എം രാജീവൻ, എം വി സുജിത്ത്, ഉമേഷ് പിലിക്കോട്, പി സനൽ,  ഒ കെ അനൂപ്, കെ ശ്രീകുമാർ, സി വി ശരത്ത്, പി രേഷ്‌ന എന്നിവർ സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു.
ബേഡകം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് കാഞ്ഞിരത്തിങ്കാലിൽ മുൻ ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണൻചാളക്കാട് ഉദ്ഘാടനം ചെയ്തു. എ അപ്പൂസ് അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി സി ബാലൻ പതാക കൈമാറി. ബി സി പ്രകാശ്, കെ സുധീഷ്, ദിപീഷ്, ആൽബിൻ മാത്യു, സജിത്ത് എന്നിവർ സംസാരിച്ചു. അഞ്ചാംമൈലിൽ സമാപന പൊതുയോഗം ബേഡകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി ദിവീഷ് അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ്‌ അംഗം ബി സി പ്രകാശ്, എസ്എഫ്ഐ ജില്ലാസെക്രട്ടറി ആൽബിൻ മാത്യു, എ നാരായണൻ എന്നിവർ സംസാരിച്ചു. കെ സുധീഷ്‌ സ്വാഗതം പറഞ്ഞു.

No comments