JHL

JHL

മംഗളൂരു സംഘര്‍ഷം : മലയാളികള്‍ക്ക് പൊലീസിന്‍റെ നോട്ടീസ്; സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

മംഗളൂരു(True News 19 January 2020): പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധ സമയത്ത്  നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ക്ക് മംഗളൂരു പൊലീസിന്‍റെ നോട്ടീസ്. ഡിസംബര്‍ 19 നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അ‍ഡ്രസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് പൊലീസ് വിശദീകരണം.
കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി മംഗളൂരുവില്‍ പോയവര്‍ക്കും പ്രതിഷേധത്തില്‍ പങ്കെടുക്കാത്തവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.



No comments