JHL

JHL

പൗരത്വ ബില്ലിനനുകൂലമായി പ്രചാരണം നടത്തിയ ബിജെപി പ്രാദേശിക നേതാക്കളെ സ്വീകരിച്ച നാസർ ഫൈസി കൂടത്തായിയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശം; വീട്ടിലെ ആഥിത്യ മര്യാദ മാത്രമെന്ന് നാസർ ഫൈസി



കോഴിക്കോട് (True News,Jan 5,2020):  പൗരത്വ ജനസംഖ്യ രജിസ്റ്റർ വിഷയങ്ങളിൽ ബി ജെ പി നിലപാട് പ്രചരിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി തന്റെ വസതിയിലെത്തിയ ബി ജെ പി പ്രാദേശിക നേതാക്കളെ സഹർഷം സ്വീകരിച്ച നാസർ കൂടത്തായിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഞായറാഴ്ചയാണ് രാജ്യവ്യാപകമായി നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി ബി ജെ പി നേതാക്കൾ വീടുകൾ സന്ദർശിച്ചു ജനസംഖ്യാ രജിസ്റ്റർ , പൗരത്വ ഭേദഗതി നിയമങ്ങളിൽ ബി ജെ പിയുടെ നിലപാട് വിശദീകരിക്കാനും പിന്തുണ നേടാനായി ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമായത്. മൂന്നു കോടി വീടുകൾ സന്ദര്ശിക്കാനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ ബി ജെ പി പ്രാദേശിക നേതാക്കൾ കൂടത്തായിയുടെ വീടും സന്ദർശിച്ചത്. ഫൈസി ഇവരെ സ്വീകരിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. ബി ജെ പി നേതൃത്വം ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതോടെ നാസർ ഫൈസിയുടെ നിലപാടിനെ വിമർശിച്ചു കൊണ്ട് വ്യാപകമായി കമന്റും വന്നു തുടങ്ങി.

സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഫൈസിയുടെ നടപടി വിമർശനം ഏറ്റുവാങ്ങി. ഡൽഹിയിലെ മുസ്ലിം വിഭാഗത്തിൽ പെടാത്ത യുവതികൾ കാട്ടിയ പോലും ഫോട്ടോ ഭ്രമം മൂത്ത സമുദായ നേതാക്കന്മാർക്കില്ലാതെപോയെന്നു അബ്ദുൾനാസർ മദനി വിമർശിച്ചു.
എന്നാൽ ബി.ജെ.പി നേതാക്കളോട് കാണിച്ചത് വീട്ടിലെ ആഥിത്യ മര്യാദ മാത്രമാണെന്ന് നാസർ ഫൈസി അദ്ദേത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.


തിരുവനന്ത പുരത്തു ജോർജ് ഓണക്കൂര് തന്നെ സന്ദർശിച്ച കേന്ദ്രമന്ത്രിയോട് ശക്തമായ ഭാഷയിൽ പൗരത്വ നിയമത്തിനെതിരെ പ്രതികരിക്കുകയും ബി ജെ പിയുടെ മുസ്ലിം വിരുദ്ധ നയം എടുത്തുകാണിക്കുകയും ചെയ്ത സംഭവവും ഡൽഹിയിൽ ഇതേ പരിപാടിയുടെ ഭാഗമായി വീട് സന്ദര്ശിക്കാനെത്തിയപ്പോൾ രണ്ടു യുവതികൾ ഗോ ബാക്ക് എഴുതിയ പ്ലക്കാർഡ് കാണിച്ചു പ്രതിഷേധമറിയുക്കുകയും ചെയ്ത ദിവസം തന്നെ തല മുതിർന്ന മുസ്ലിം സംഘടനാനേതാവിൽ നിന്നും ഇത്തരം നിലപാടുണ്ടായത് പ്രതിഷേധാര്ഹമാണെന്നാണ് ചിലർ പ്രതികരിച്ചത്


അബ്ദുൽ നാസർ ഫൈസി കൂടത്തായിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം 
  പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ തുറന്ന് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ബി.ജെ.പിയുടെ ചില പ്രാദേശിക നേതാക്കൾ ഇന്ന് (05/12/2020) എന്റെ വീട്ടിൽ വന്നപ്പോൾ വിഷയം അങ്ങുമിങ്ങും സംസാരിച്ചു. അവസാനം ഒരു ലഘുലേഖ നൽകിയപ്പോൾ അത് വാങ്ങുന്ന മര്യാദ കാണിച്ചു .അത് ഫോട്ടോ എടുത്തു. ശേഷം ഞാൻ അവരെ വിളിക്കുകയും നിങ്ങൾ വീട്ടിൽ വന്നപ്പോൾ എന്റെ മര്യാദയും ആഥിത്യ സ്വഭാവവും ഞാൻ കാണിച്ചു. എന്നാൽ നിങ്ങൾ എടുത്ത ഫോട്ടോ പ്രചരണത്തിന് ഉപയോഗിക്കുന്നത് എനിക്ക് സമ്മതമല്ലെന്നു തീർത്ത് പറഞ്ഞു.ഇത് അതിനല്ലെന്നും ഒരു കാരണത്താലും സംഘടനാ പ്രചരണത്തിനോ മറ്റോ ഉപയോഗിക്കില്ലെന്നും അവർ ഉറപ്പു തന്നു (ഇതിന്റെ ഫോൺ റിക്കോർഡ് ഉണ്ട്).

പക്ഷേ ഈ ഫോട്ടോ അവർ പ്രചരണത്തിന് ഉപയോഗപ്പെടുത്തിയതായി കാണുന്നു. അത് തികച്ചും വഞ്ചനാപരമാണ്. അതിലെ വിയോജിപ്പ് ഇന്ന് തന്നെ SKSSF ന്റെ SKICR ലൈവിൽ ഞാൻ അറിയിക്കുകയും ചെയ്തു.ഫാഷിസത്തോട് ഒരു കോംപ്രമൈസും ഉണ്ടായിക്കൂടാ എന്നത് ഉറച്ച നിലപാട് തന്നെയാണ്.

നാസർ ഫൈസി കൂടത്തായി


1 comment:

  1. പോപുലർ ഫ്രണ്ടിനെ ഒക്കെ മൂക്കറ്റം കുറ്റം പറയാൻ ആവേശം കാണിക്കുന്ന ഉസ്താദാ.....
    എങ്ങനെ ഇദ്ദേഹത്തിനെ ഒക്കെ വിശ്വസിക്കും...

    ReplyDelete