JHL

JHL

ബീഡി തെറുത്തും ഓറഞ്ച് വിറ്റും കിട്ടുന്ന പണം കൊണ്ട് പാവങ്ങൾക്ക് സൗജന്യ വിദ്യാഭാസം നൽകാൻ സ്കൂൾ തുടങ്ങിയ മംഗലാപുരത്തെ അസാധാരണ സേവനം നടത്തുന്ന സാധാരണക്കാരൻ ഹരേക്കളെ ഹാജ്ജബ്ബയ്ക്ക് പദ്മശ്രീ



ബീഡി തെറുത്തും ഓറഞ്ച് വിറ്റും കിട്ടുന്ന പണം കൊണ്ട് പാവങ്ങൾക്ക് സൗജന്യ വിദ്യാഭാസം നൽകാൻ സ്കൂൾ തുടങ്ങിയ മംഗലാപുരത്തെ അസാധാരണ സേവനം  നടത്തുന്ന സാധാരണക്കാരൻ ഹരേക്കളെ ഹാജ്ജബ്ബയ്ക്ക് പദ്മശ്രീ.  ബസ്  സ്റ്റാൻഡിലും മറ്റും ഓറഞ്ച് വിറ്റു കുടുംബം പുലർത്തുന്ന ഇയാൾ ലളിത ജീവിതം നയിച്ച്   മിച്ചം പിടിച്ച തുക കൊണ്ട്  നിർധനരായ കുട്ടികൾക്കായി സൗജന്യ സ്കൂൾ സ്ഥാപിച്ച്  ശ്രദ്ധ നേടി. മംഗളൂരുവിന്  അഭിമാനമാനമായി ഹജ്ജബ്ബയുടെ പദ്മശ്രീ.തന്റെ ഇരുപത് വർഷത്തെ മുഴുവൻ സമ്പാദ്യവും ഇദ്ദേഹം സമൂഹത്തിനായി ചെലവഴിക്കുകയായിരുന്നു. നിരക്ഷനായ  ഹജ്ജബ്ബയുടെ ആഗ്രഹമായിരുന്നു നാട്ടിലെ കുട്ടികൾക്ക് അറിവും വിദ്യാഭ്യാസവും വേണമെന്നത്. എന്നാൽ പ്രദേശത്തു സ്കൂൾ ഇല്ലാത്തതിനാൽ കുട്ടികൾ പലരും പഠനം നിർത്തുക പതിവായിരുന്നു. ആദ്യം നാട്ടിലെ പള്ളിയോടു ചേർന്നുള്ള മദ്ര കെട്ടിടത്തിൽ പ്രൈമറി സ്‌കൂളായി തുടങ്ങിയ സ്ഥാപനം പിന്നീട് ജില്ലാ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഹൈസ്കൂൾ ആയി ഉയർത്തുകയായിരുന്നു.





No comments