JHL

JHL

സിദ്ദീഖ്, മന്ന ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്ഘാടനവും ആമ്പുലൻസ് സമർപ്പണവും ശനിയാഴ്ച

കുമ്പള(True News 24 January 2020): പൈവളികെ പ്രദേശത്തു നിന്നും രണ്ടു വ്യത്യസ്ത അപകടങ്ങളിൽ പെട്ട് അകാലത്തിൽ വിടവാങ്ങിയ സാമൂഹിക പ്രവർത്തകരായിരുന്ന എന്നിവരുടെ സ്മരണാർത്ഥം പൈവളികെ കേന്ദ്രീകരിച്ച് നാട്ടുകാർ രൂപീകരിച്ച സിദ്ദീഖ്, മന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ആമ്പുലൻസ് സമർപ്പണവും ശനിയാഴ്ച നടക്കും.
വൈകുന്നേരം 4.30 ന് സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സൊസൈറ്റിക്കു വേണ്ടി നാട്ടുകാർ വാങ്ങിയ ആമ്പുലൻസ് എം സി ഖമറുദ്ദീൻ എം എൽ എ നാടിന് സമർപ്പിക്കും.പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
വാർത്ത സമ്മേളനത്തിൽ സത്താർ പി.എസ്, അസീസ് കളായി, ശിഹാബ് പൈവളികെ, അബ്ദുൽ റഹ്മാൻ സംസം, അഷ്റഫ് പൈവളികെ, അൻസാദ് കർക്കട്ട, താജു പാക്ക, അസീസ് മാസ്റ്റർ പി.ഡി എന്നിവർ സംബന്ധിച്ചു.

No comments