JHL

JHL

സി. എം ഉസ്താദിനെ അവഹേളിക്കുന്ന സഅദിയ്യ ലഘു ലേഖ വാസ്തവ വിരുദ്ധം; കുമ്പോൽ തങ്ങൾ

കുമ്പള(True News 11 January 2020): സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ്‌
പ്രഡിഡന്റുംചെമ്പരിക്ക മംഗളൂരു ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന സി. എം അബ്ദുല്ല  മുസ് ലിയാരുടെ ജീവിതത്തെയും മരണത്തെയും മരണാനന്തര ജീവിതത്തെയും മോശമായ പദ പ്രയോഗത്തിലൂടെ ഇകഴ്ത്തിയും പുച്ഛിച്ചും അദ്ദേഹത്തിന്റെ സേവനത്തെയും അദ്യാപനത്തെയും തരം താണ ഭാഷയിൽ വിമർശിച്ചും ദേളി
സഅദിയ്യ എന്ന സ്ഥാപന സമ്മേളനത്തിൽ വിതരണം നടത്തിയ ലഘു ലേഖ വാസ്തവ വിരുദ്ധവും ചരിത്രസത്യത്തെ വളച്ചൊടിക്കുന്നതും വിശ്വാസ യോഗ്യമല്ലാത്തതുമാണെന്നു എം.ഐ.സി ട്രഷറർ കുമ്പോൽ സയ്യിദ് അലി തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു
സഅദിയ്യ സ്ഥാപനവും സി. എം അബ്ദുല്ല മുസ് ലിയാരും  പരേതനായ കല്ലട്ര അബ്ദുൽ കാദർ ഹാജിയും തമ്മിലുണ്ടായിരുന്ന ആത്മ ബന്ധം സ്ഥാപന ചരിത്രം കൂടിയാണ്.
വസ്തുത ഇതായിരിക്കെ ആരെയൊക്കെയോ തൃപ്തിപ്പെടുത്താനും കുപ്രസിദ്ധി നേടാനുമുള്ള ഉദ്ദേശത്തോടെ സനദ് ദാന സമ്മേളനത്തിൽ സി.എം അബ്ദുല്ല മുസ്‌ലിയാർ എന്ന മഹാ പണ്ഡിതനെ അവഹേളിക്കുന്ന തരത്തിൽ ലഘു ലേഖ വിതരണം നടത്തുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിപ്പിക്കുകയും ചെയ്തത് മരണപ്പെട്ടവരെ കുറിച്ച് നിങ്ങൾ നല്ലതു മാത്രം പറയുക എന്ന പ്രവാചക നിർദ്ദേശത്തിന് വിരുദ്ധവും മാന്യതക്ക് നിരക്കാത്തതും സമൂഹത്തെ വേദനിപ്പിക്കുന്നതുമായിപ്പോയെന്നും പുതു തലമുറ സത്യത്തിന്റെ സ്രോതസ്സിൽ നിന്ന് ചരിത്രം പഠിക്കണമെന്നും ഇത്തരം അവാസ്തവമായ ദുഷ് പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു.

No comments