JHL

JHL

പൗരത്വ നിയമ ഭേദഗതി; വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

കാസർഗോഡ്(True News 23 January 2020): ഭരണ ഘടന അട്ടിമറിച്ച് കൊണ്ട് മോദി സർക്കാർ കൊണ്ട് വന്ന പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ നീതിപീഡത്തിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ കാസർഗോഡ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹമീദ് കക്കണ്ടം, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, അബ്ദുല്ലത്തീഫ് കുമ്പള, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ മുജാഹിദ്, അബ്ദുസ്സലാം എരുതുംകടവ്, ഇസ്മായിൽ മൂസ, നൗഷാദ്, ഹസൻ മൂസ, ബി.കെ. മുഹമ്മദ് കുഞ്ഞി, ഷാഫി ചെമ്പരിക്ക തുടങ്ങിയവർ സംബന്ധിച്ചു.

No comments