JHL

JHL

വ്യത്യസ്ത ദിവസങ്ങളിലായി മംഗളൂരു എയർ പോർട്ടിൽ പിടികൂടിയത് 64 ലക്ഷം രൂപയുടെ സ്വർണ്ണം ; കാഞ്ഞങ്ങാട് സ്വദേശി ഉൾപ്പെടെ മൂന്ന് പേര്‍ പിടിയിൽ

മംഗളൂരു(True News 9 January 2020): അനധികൃതസ്വര്‍ണക്കടത്തിനിടെ കാഞ്ഞങ്ങാട് സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാഞ്ഞങ്ങാട് ചിത്താരിയിലെ മുഹമ്മദ് നുക്മാന്‍, ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിലെ സുഹൈല്‍, ന്യൂഡല്‍ഹിയിലെ മുഹമ്മദ് ശുഹൈബ് എന്നിവരെയാണ് സ്വര്‍ണവുമായി കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ നുക്മാനെ പരിശോധിച്ചപ്പോള്‍ അരയില്‍ ഒട്ടിച്ച നിലയില്‍ 80 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. സുഹൈലും മുഹമ്മദ് ശുഹൈബും ശരീരത്തിനകത്ത് ഗുളികരൂപത്തിലാക്കി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സുഹൈലില്‍ നിന്ന് 7.16 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ശുഹൈബില്‍ നിന്ന് 523 ഗ്രാം വരുന്ന ഗുളികരൂപത്തിലുള്ള സ്വര്‍ണം പിടികൂടുകയായിരുന്നു.

No comments