JHL

JHL

പൗരത്വ ഭേദഗതി ; ബി.ജെ.പി വിശദീകരണ യോഗം ഹർത്താൽ ആചരിച്ച് ബഹിഷ്കരിച്ച് ഉപ്പളയും

ഉപ്പള(True News 21 January 2020):പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ ബി.ജെ.പി. ഉപ്പളയിൽ യോഗം ചേർന്നപ്പോൾ ഹർത്താൽ ആചരിച്ച് ഉപ്പളയിലെ വ്യാപാരികളും നാട്ടുകാരും. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ബി.ജെ.പി വിശദീകരണ യോഗം ഉപ്പള ടൗണിൽ നടന്നത്.


യോഗം ആരംഭിക്കുമ്പോൾ തന്നെ കടകളുടെ ഷട്ടറുകൾ താഴ്ന്നു. യാതൊരു പ്രഖ്യാപനമോ സമ്മർദ്ദമോ ഇല്ലാതെ വ്യാപാരികൾ സ്വയം കടകൾ അടക്കുകയായിരുന്നു. ഓട്ടോ റിക്ഷകളും ടാക്‌സികളും സർവീസ് നിർത്തി വെച്ചു. ഏതാനും സംഘ് പരിവാർ അനുകൂലികളായവരുടെ കടകൾ മാത്രമാണ് തുറന്ന് കിടന്നത്. തുടർന്ന് ആളൊഴിഞ്ഞ ടൗണിൽ പരിപാടി നടത്തി ബി.ജെ.പി നേതാക്കന്മാർ സ്ഥലം വിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കുറ്റിയാടിയിലും മറ്റ് സ്ഥലങ്ങളിലും നടന്നത് പോലെ സമാനമായ ഹർത്താൽ ആണ് ഉപ്പളയിൽ നടന്നത്. വിശദീകരണവുമായി വീടുകളിലെത്തുന്ന ബി.ജെ.പി. പ്രവർത്തകരെയും നാട്ടുകാർ ബഹിഷ്‌ക്കരിക്കുന്നു.

No comments