JHL

JHL

ചരക്കു ലോറിയില്‍ കടത്തിയ ഒന്നര ക്വിന്റല്‍ പുകയില ഉല്‍പ്പന്നങ്ങളുമായി മുന്നുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം(True News 27 January 2020): വാമഞ്ചൂര്‍ ചെക്ക്‌ പോസ്റ്റില്‍ പരിശോധന ശക്തമാക്കിയ എക്‌സൈസ്‌ സംഘം ചരക്കുലോറിയില്‍ കടത്തുകയായിരുന്ന ഒന്നര ക്വിന്റല്‍ പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നുപേരെ അറസ്റ്റ്‌ ചെയ്‌തു.
കഴിഞ്ഞ ദിവസം ഉച്ചക്കാണ്‌ ചെക്ക്‌ പോസ്റ്റില്‍ പരിശോധന നടന്നത്‌. കാസര്‍കോട്‌ സ്വദേശികളായ ലോറി ഡ്രൈവര്‍ സൈനുദ്ദീന്‍, വിജയകുമാര്‍, മജീദ്‌ എന്നിവരെയാണ്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സച്ചിതാനന്ദന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌.
മംഗളൂരുവില്‍ നിന്നും കാസര്‍കോട്‌ ഭാഗത്തേക്ക്‌ പല വ്യഞ്‌ജനങ്ങളുമായി വന്ന ചരക്കു ലോറിയില്‍ മൂന്നു ചാക്കുകളിലായാണ്‌ അന്‍പത്‌ കിലോഗ്രാം വീതം പുകയില ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നത്‌.
വാമഞ്ചൂര്‍ ചെക്ക്‌ പോസ്റ്റിലൂടെ പുകയില ഉല്‍പ്പന്നങ്ങളുടെയും മദ്യത്തിന്റെയും കടത്ത്‌ വര്‍ധിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം മുതല്‍ എക്‌സൈസ്‌ ഇവിടെ പരിശോധന ശക്തമാക്കിയിരുന്നു. ഈ വാര്‍ത്ത കഴിഞ്ഞ ദിവസം `കാരവല്‍’ പ്രസിദ്ധീകരിച്ചിരുന്നു.

No comments