JHL

JHL

മുസ്‌ലിം ലീഗ്‌ ദേശ് രക്ഷാ മാർച്ചിന് കുമ്പളയിൽ ഉജ്ജ്വല സമാപനം

കുമ്പള(True News 13 January 2020):പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ നയിക്കുന്ന  ദേശ്‌രക്ഷാ മാര്‍ച്ചിന് ഉജ്വല സമാപനം. മാര്‍ച്ചിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച ഉദുമ ടൗണില്‍ നിന്ന് ആരംഭിച്ച് കുമ്പളയില്‍ സമാപിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ടിഎ മൂസ അധ്യക്ഷക വഹിച്ചു.
ദേശ സ്‌നേഹത്തിന്റെ വീരഗാഥ പാടിയ മാര്‍ച്ചില്‍ ശുഭ്രവസ്ത്രധാരികളായ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേര്‍ ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. റോഡിന്റെ ഇരുഭാഗത്തും സത്രീകളും കുട്ടികളും അടക്കം അഭിവാദ്യമര്‍പ്പിക്കാന്‍ എത്തി. മുസ്‌ലിം ലീഗ് പോഷക സംഘടനകള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ അഭിവാദ്യമര്‍പ്പിച്ചു. പ്രസ്‌ക്ലബ് ജംഗ്ഷനില്‍ കെഎടിഎഫ്, വനിതാ ലീഗ് ഭാരവഹികള്‍ അഭിവാദ്യമര്‍പ്പിച്ചു. മൊഗ്രാല്‍ പുത്തൂരിലും വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു.
ഉദുമ ടൗണില്‍ രാവിലെ പത്തിന് ആരംഭിച്ച മാര്‍ച്ച് മുസ്്‌ലിം ലീഗ് ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി അധ്യക്ഷന്‍ ഹക്കീം കുന്നില്‍ മുഖ്യാതിഥിയായി. സാമൂഹ്യ പ്രവര്‍ത്തകന്‍ എം.എ റഹ്്മാന്‍ വിശിഷ്ഠാതിഥിയായി. ബാലകൃഷ്ണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തി.
ഉച്ചക്ക് ഒന്നരയോടെ പ്രസ് ക്ലബ് ജംഗ്ഷനില്‍ ഉജ്വല സ്വീകരണം നല്‍കി. സ്വീകരണ പരിപാടി മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എഎം കടവത്ത്അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷര്‍ സിടി അഹമദലി, ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ അബ്ദുല്ലകുഞ്ഞി, കുണന്‍താപ പ്രസംഗിച്ചു.

സ്വീകരണ കേന്ദ്രങ്ങളില്‍  എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എംസി ഖമറുദ്ദീന്‍ എംഎല്‍എ, ടി.ഇ അബ്ദുല്ല, വി.കെ.പി ഹമീദലി, എജിസി ബഷീര്‍, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, ഗീതാ കൃഷ്ണന്‍, കുഞ്ഞിരാമന്‍, ഹമീദ് മാങ്ങാട്, എം.എസ് ഷുക്കൂര്‍, സി.എല്‍ റഷീദ് ഹാജി, കെ.ബിഎം ഷരീഫ്, എം.എ മുഹമ്മദ് കുഞ്ഞി, കെ.എ മുഹമ്മദലി, കല്ലട്ര അബ്ദുല്‍ ഖാദര്‍, വാസു മാങ്ങാട്, സാദിഖ് പാക്യാര, ടിആര്‍ ഹനീഫ, കെ.എം റഷീദ് ഹാജി, ഹാരിസ് തൊട്ടി, എടനീര്‍ അഷ്‌റഫ്, ടിഡി കബീര്‍, ഖാദര്‍ കുന്നില്‍, ഷമീം ബേക്കല്‍, പി.എം ഫൈസല്‍, ഷരീഫ് കൊടവഞ്ചി, കാപ്പില്‍ പാഷ, സുകുമാരി ശ്രീധരന്‍, പ്രഭാകരന്‍, മന്‍സൂര്‍ മല്ലത്ത് പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റന്‍ എ. അബ്ദുല്‍ റഹിമാന്‍, വൈസ് ക്യാപ്റ്റന്‍ കല്ലട്ര മാഹിന്‍ ഹാജി സ്വീകരണത്തിന് നന്ദി പറഞ്ഞു.

No comments