JHL

JHL

കാരംസ് മേഖലക്ക് പുത്തനുണർവ്വ് പകർന്ന് ക്ലബ് ഉദ്‌ഘാടനം

മൊഗ്രാൽ(True News 13 January 2020) : മാസ്റ്റർ കിംഗ് ക്ലബ്ബിന്റെ ആഗമനം കാരംസ് മേഖലയിൽ നിരവധി പ്രതിഭകളെ സമ്മാനിച്ച മൊഗ്രാൽ ഗ്രാമത്തിന് പുത്തനുണർവ്വ് പകരുന്നതായി പ്രമുഖ പ്രവാസി വ്യവസായി ഹമീദ് സ്പിക് അഭിപ്രായപ്പെട്ടു.മൊഗ്രാൽ  മാസ്റ്റർ കിംഗ് കാരംസ് ക്ലബ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈമാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി എം നവാസ് അധ്യക്ഷത വഹിച്ചു.
പഴയകാല ഫുട്ബോൾ-കാരംസ് താരം കെ എ റഹ്മാൻ മുഖ്യാതിഥിയായിരുന്നു.ടി കെ അൻവർ ആശംസ നേർന്നു. മൊഗ്രാലിന്റെ അനുഗ്രഹീത കലാകാരന്മാരായ എസ്.കെ ഇഖ്‌ബാൽ , ഖാലിദ് മൊഗ്രാൽ , ഇ.എം ഇബ്രാഹിം എന്നിവർ ഗാനമാലപിച്ചു. പി.വി അൻവർ സ്വാഗതം പറഞ്ഞു.മുഹമ്മദ് കുഞ്ഞി ടൈൽസ്, ടി എ ജലാൽ , ഇബ്രാഹിം ഷാ , ഷറഫുദ്ദീൻ , പി സി അബ്ദുല്ല ,എസ് കെ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു .

No comments