കുമ്പള കണിപുര ക്ഷേത്രോത്സവം :സമ്മാന പദ്ധതികളുമായി ആരോഗ്യ ബോധവത്കരണ പവലിയൻ
കുമ്പള(True News 16 January 2020): കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വെടികെട്ട് ഉത്സവത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് കുമ്പള ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുൻവശത്തായി സ്ഥാപിച്ച പവലിയൻ ശ്രദ്ധേയമായി.
പവലിയൻ സന്ദർശിക്കുന്നവർക്ക് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പ്രശ്നോത്തരിയും, സമ്മാന പദ്ധതികളുമുണ്ട്. പരിപാടിയിൽ പങ്കെടുത്ത് വിജയികളാകുന്നവർക്ക് ജില്ലാ ആരോഗ്യ വകുപ്പ് മാസ് മീഡിയ വിഭാഗം ബംബർ സമ്മാനം നൽകും.
ആരോഗ്യപ്രശ്നങ്ങളിൽ സാമൂഹിക ഇടപെടലുകൾ ഉണ്ടാകണം എന്നതിനാലാണ് ഇത്തരം ബോധവൽക്കരണ പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്. കൊതുകു ജന്യ രോഗങ്ങൾ, വായു ജന്യ രോഗങ്ങൾ, പുകവലി ജന്യ രോഗങ്ങൾ, ജലജന്യ രോഗങ്ങൾ എന്നിവയുടെ രോഗനിയന്ത്രണ മാർഗ്ഗങ്ങൾ ചിത്രങ്ങ ളിലൂടെ പങ്കെടുക്കുന്നവരുമായി ആരോഗ്യവകുപ്പ് അധികൃതർ സംവദിക്കും. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം, കാസർഗോഡ് വെക്റ്റർ കണ്ട്രോൾ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ്പവലിയനിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

Post a Comment