JHL

JHL

കർഷക തൊഴിലാളികളുടെ വിരമിക്കൽ ആനുകുല്യവും ക്ഷേമനിധി കുടിശ്ശികയും ഉടൻ നൽകണം; കർഷക തൊഴിലാളി യൂനിയൻ (FITU)

കാഞ്ഞങ്ങാട്(True News 15 January 2020): കർഷക തൊഴിലാളികൾക്ക് നൽകാനുള്ള വിരമിക്കൽ ആനുകൂല്യവും ക്ഷേമനിധി കുടിശ്ശികയും ഉടൻ നൽകുകയും, ചെറുകിട കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളുകയും ചെയ്യണമെന്ന് കർഷക തൊഴിലാളി യൂനിയൻ (FITU ) ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. KTU സംസ്ഥാന പ്രസിഡണ്ട് സി.എച്ച്.മുത്തലിബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ടി.എം.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു.F ITU ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം വൈസ് പ്രസിഡണ്ട് എം. ഷഫീഖ്, സുരേഷ് പോത്താംകണ്ടം ഹമീദ് മേലാച്ചേരി , ടി.എം.എ. ബഷീർ അഹമ്മദ്, ബിന്ദു പൊയിൽ, വി.എം.മുഹമ്മദലി, ഗിരിജ പടന്ന, ലത ദാസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ടി.എം.കുഞ്ഞമ്പു (പ്രസിഡണ്ട്)
ഹമീദ് മേലാച്ചേരി (സെക്രട്ടരി ),  ബഷീർ അഹമ്മദ് ടി.എം.എ (ട്രഷറർ),ഫൗസിയ പട്ടാക്കൽ (വൈസ് പ്രസിഡണ്ട്),ഗിരിജ പടന്ന (അസിസ്റ്റൻറ് സെക്രട്ടറി)
അംഗങ്ങൾ വി.എം.മുഹമ്മദലി, സുരേഷ് പോത്താംകണ്ടം, ബിന്ദു പൊയിൽ,
ബി.മൊയ്തീൻ

No comments