JHL

JHL

കാസറഗോഡ് സ്വദേശിയായ പ്രവാസിവ്യാപാരി ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു



കാസറഗോഡ്(True News, Jan 2,2020): കാസറഗോഡ് ഇന്ദിര സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു.   ദുബൈയിൽ  ദീർഘ കാലമായി ബിസിനെസ്സ്  നടത്തിവരികയായിരുന്നു  ഇന്ദിരാനഗർ  റഹ്മത്ത് നഗറിലേ  പാണൂസ് വില്ലയിലെ അബ്ദുല്‍ഹാരിസ്   (43)ആണ്‌  ഹൃദഘാതം മൂലം മരിച്ചത് 
വ്യാഴാഴ്ച രാവിലെ നെഞ്ചുവേദനയെത്തുടർന്ന്   ദുബൈയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി 7.30ാഓടെ മരണപ്പെടുകയായിരുന്നു.. മൂന്നാഴ്ച മുമ്പ് ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു ദുബായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 


പരേതനായ മുഹമ്മദ്കുഞ്ഞി- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കള്‍: അസീര്‍, അസ്നാസ്. സഹോദരങ്ങള്‍: ഫൗസിയ, സുലൈമാന്‍, അജീര്‍, സാജിദ്, നഈം.
മൃതദേഹം നാട്ടിലെത്തിക്കാ്ന്‍ ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ-കായികരംഗത്ത് നിറസാന്നിധ്യമായിരുന്നു ഹാരിസ്.


               

ടോപ്ഗ്രേഡ് ട്യൂഷൻ സെന്ററിൽ അവധിക്കാലക്ലാസുകൾ

കുമ്പള ടോപ്ഗ്രേഡ് ട്യൂഷൻ സെന്ററിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി അവധിക്കാല ക്ലാസുകൾ ആരംഭിക്കുന്നു.  പ്ലസ്ടു സയൻസ് ,എസ് എസ് എൽ സി , സിബിഎസ്ഇ പത്താം ക്ലാസ്  വിദ്യാർത്ഥികൾക്കായി രണ്ടുമാസത്തെ വെക്കേഷൻ പാക്കേജിൽ എല്ലാ വിഷയങ്ങളുടെയും അറുപതു ശതമാനം പാഠഭാഗങ്ങളും അവയുടെ റിവിഷനുകളും  പരീക്ഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 
ചെറിയ ക്‌ളാസ്സുകളിലെ കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഫൗണ്ടേഷൻ കോഴ്‌സുകൾ. അടിസ്ഥാന പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ കോഴ്സ് വിദ്യാർത്ഥികളെ പ്രാഥമികമായ അറിവുകൾ ഉറപ്പിക്കുകയും സയൻസ് കണക്ക് ഇംഗ്ലീഷ് വിഷയങ്ങളിൽ മികച്ച രീതിയിൽ മുന്നേറാൻ സഹായിക്കുകയും ചെയ്യും.  ചെറിയ ക്‌ളാസ്സുകൾ മുതൽ തന്നെ മെഡിക്കൽ എൻജിനീയറിങ് ,റീസേർച്ച് മേഖലകളിലെ കോഴ്‌സുകളിലേക്ക് എത്തിച്ചേരാൻ കുട്ടികളെ പ്രാപ്തമാക്കുകയാണ് ഇതിന്റെ ലക്‌ഷ്യം.രണ്ടു മാസത്തെ  കോഴ്സ് പൂർത്തിയാകുന്നതോടെ  കുട്ടി തുടർന്ന് വരുന്ന വർഷങ്ങളിൽ എല്ലാ വിഷയങ്ങളും അനായാസമായി ഉൾക്കൊള്ളാനും    അനായാസമായി ശാസ്ത്രവും കണക്കും അടക്കമുള്ള വിഷയങ്ങൾ സ്വായത്തമാക്കാനും പ്രാപ്തനാകുന്നു .അഞ്ചും ആറും ക്ലാസുകളിലെ കുട്ടികൾക്ക് ഫൗണ്ടേഷൻ I , ഏഴ് എട്ട് ക്ലാസിലെ കുട്ടികൾക്കായി ഫൗണ്ടേഷൻ II എന്നിങ്ങനെയാണ് കോഴ്‌സുകൾ 

കൂടുതൽ വിവരങ്ങൾക്കായി കുമ്പള മീപിരി സെന്ററിലെ ടോപ് ഗ്രേഡ് ട്യൂഷൻസ് ന്റെ ഓഫീസുമായോ 9809800255  ,9895150237 ,9895963343 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക 

No comments