പൗരത്വ ബില്ലിനെതിരെ യു.ഡി.എഫ് തീര്‍ത്ത മനുഷ്യ ഭൂപടത്തില്‍ ആയിരങ്ങൾ അണിനിരന്നു.
കാസര്‍കോട്(True News 30January 2020): പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ഭൂപടം ശ്രദ്ധേയമായി. വ്യാഴാഴ്ച്ച വൈകീട് നാലിന് പുതിയ ബസ് സ്റ്റാന്റിനടുത്ത ഗ്രൗണ്ടില്‍ തീര്‍ത്ത ഭാരത ഭൂപടത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് അണിനിരന്നത്. സ്വാതന്ത്ര്യ സമര സേനാനി കെ.വി. നാരായണന്‍ ഗാന്ധിജി വെടിയേറ്റ് മരിച്ച 5.15ന് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ. പൊതുയോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, കെ.എം.സി.സി. നേതാവ് യഹ്‌യ തളങ്കര, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.എ. അഷറഫലി, അബ്രഹാം തോണക്കര, വി. കമ്മാരന്‍, ഹരീഷ് ബി. നമ്പ്യാര്‍, എം.എച്ച് ജനാര്‍ദ്ദനന്‍, മുനീര്‍ മുനമ്പം, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ജെറ്റോ ജോസഫ്, സി.ടി അഹമ്മദലി, മുജാഹിദ് നേതാവ് സമദ് സംസാരിച്ചു. ഡോ.ഖാദര്‍ മാങ്ങാട്, കരിവെള്ളൂര്‍ വിജയന്‍, സാജിദ് മൗവ്വല്‍, കെ.ഖാലിദ്, ഖാദര്‍ നുള്ളിപ്പാടി, മുംതാസ് സമീറ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കരുണ്‍ താപ്പ, സി.വി. ജയിംസ്, ജെ.എസ്. സോമശേഖര, വിനോദ് കുമാര്‍ പള്ളയില്‍വീട്, പി.വി. സുരേഷ്, കെ.കെ. രാജേന്ദ്രന്‍, പി.കെ. ഫൈസല്‍, കെ.പി. പ്രകാശന്‍, ഗീതാകൃഷ്ണന്‍, ധന്യാ സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, ആര്‍. ഗംഗാധരന്‍, വി.ആര്‍. വിദ്യാസാഗര്‍, കല്ലട്ര മാഹിന്‍ ഹാജി, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, അഷറഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി ബദരിയ്യ, മുസ ബി. ചെര്‍ക്കള, എ.എം. കടവത്ത്, നാഷണല്‍ അബ്ദുല്ല തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. സ്ത്രീകളടക്കം ആയിരങ്ങളാണ് ഭാരത ഭൂപടം തീര്‍ക്കാനെത്തിയത്.
Post a Comment