JHL

JHL

കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വെടിക്കെട്ട് ഉത്സവം വെള്ളിയാഴ്ച

കുമ്പള(True News 15 January 2020): കുമ്പളയിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ കണിപര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വെടിക്കെട്ട് ഉത്സവം വെള്ളിയാഴ്ച നടക്കും. രാത്രി 9.45 നാണ് വർണാഭമായ കരിമരുന്ന് പ്രയോഗം ഉണ്ടാവുക.ചൊവ്വാഴ്ച രാവിലെ ദേലംപാടി    ബാലകൃഷ്ണ തന്ത്രിയുടെ കാർമികത്വത്തിൽ ധ്വജാരോഹണം  നടന്നു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്നതാണ് ആഘോഷപരിപാടികൾ. രാവിലെ ആറുമണിക്ക് ഭൂതബലി യും 10. 30ന് തുലാഭാര സേവയും 12 .30 ന് മഹാ പൂജയും നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ 2 .30 വരെ അന്നദാനം ഉണ്ടായിരിക്കും.
രാത്രി ഒമ്പതുമണിക്ക് നടുദീപോത്സവം, ശ്രീബലി പൂജ എന്നിവ നടക്കും . ജില്ലയിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് ഭക്തജനങ്ങളാണ്  വെടിക്കെട്ടുത്സവത്തിന് കുമ്പളയിലെത്തുന്നത്.
ത്

No comments