JHL

JHL

സാമുദായിക സൗഹാർദ്ദം തകർക്കുന്ന വാട്ട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചു; ബദിയടുക്കയിൽ രണ്ടു പേർ അറസ്റ്റിൽ; കൂടുതൽപേർ കുടുങ്ങിയേക്കുമെന്ന് പോലീസ്.


ബദിയടുക്ക(True News, Jan 14,2020): സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിൽ വാട്ട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് ബദിയടുക്ക പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മൂക്കംപാറ സ്വദേശി മുഹമ്മദ് ഹനീഫ (40), വളമലയിലെ ഇബ്രാഹിം (44) എന്നിവരാണ് അറസ്റ്റിലായത്. ചില പ്രത്യേക  വിഭാഗത്തില്പെടുന്നവരിൽ നിന്നും ബന്ധങ്ങൾ പാടില്ല, ഇവരുമായി കച്ചവടത്തിലേർപ്പെടരുത് എന്നിങ്ങനെയുള്ള സന്ദേശങ്ങളാണത്രെ ചില വാട്ടസ്ആപ് ഗ്രൂപ്പുകളിൽ പ്രച്ചരിച്ചത്. കൂടുതൽപേർ സൈബർ  സഹായത്തോടെ നിരീക്ഷിച്ചുവരികയാണെന്നും ബദിയടുക്ക പോലീസ് അറിയിച്ചു. ബദിയടുക്ക സ്വദേശിയായ ഒരു വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ സെല്ലിന്റെ സഹായത്തോടെ  അന്വേഷണം നടന്നതെന്ന്  ബദിയദ്‌ക്ക  എസ് ഐ    അറിയിച്ചു.

No comments