JHL

JHL

പി.എസ് സാബു കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്(True News 31 January 2020): പി.എസ് സാബുവിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി  നിയമിച്ചു. ഇദ്ദേഹം നേരത്തെ കോട്ടയം ജില്ലാ പൊലീസ് ചീഫായിരുന്നു.കാസര്‍കോട്  ജില്ലാ പൊലീസ് ചീഫായിരുന്ന ജെയിംസ് ജോസഫിനെ ആലപ്പുഴയിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് ജി. ജയദേവിനെ കോട്ടയത്തും കണ്ണൂര്‍-കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസയെ കോഴിക്കോട് റൂറല്‍ എസ്പിയായും നിയമിച്ചു. കോഴിക്കോട് റൂറല്‍ എസ്.പിയായ കെ.ജി സൈമണിനെ പത്തനംതിട്ട ജില്ലാ പൊലീസ് ചീഫായും നിയമിച്ചു.

No comments